ഇരിട്ടി വള്ളിത്തോട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇരിട്ടി : വള്ളിത്തോട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ അജിത്തിന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സും,സിവിൽ ഡിഫൻസും, ഒരുമ റസ്ക്യൂ ടീമും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് കുന്നോത്ത് മരംവീണകണ്ടിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ടാണ് ആറളം ഫാമിലെ താമസക്കാരാനായ അജിത്തിനെ വള്ളിത്തോട് പുഴയിൽ കാണാതായത്.