കോൺഗ്രസ് കോളയാട് സിവിൽ സപ്ലൈസ് സ്റ്റോറിന് മുന്നിൽ ധർണ നടത്തി

കോളയാട്: നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിലും മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ ലഭ്യമാക്കാത്തതിലും പ്രതിഷേധിച്ച് കോളയാട് സിവിൽ സപ്ലൈസ് സ്റ്റോറിന് മുന്നിൽ സായാഹ ധർണ നടത്തി. മഹിളാ കോൺഗ്രസ് കോളയാട് ബ്ലോക്ക് കമ്മിറ്റിയുടെയും മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ധർണ കെ.പി.സി.സി. മെമ്പർ രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു. കോളയാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സാജൻ ചെറിയാൻ അധ്യക്ഷനായിരുന്നു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കാഞ്ഞിരോളി രാഘവൻ, ഡി.സി.സി. നിർവ്വാഹക സമിതി അംഗം എം.ജെ. പാപ്പച്ചൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രൂപ വിശ്വനാഥൻ, മഹിളാ കോൺഗ്രസ് ജില്ലാ ഉപാധ്യക്ഷ ലത മാങ്ങാട്ടിടം, കെ.എം. രാജൻ, പഞ്ചായത്തംഗം റോയ് പൗലോസ്, വിൻസി കട്ടക്കയം എന്നിവർ സംസാരിച്ചു.