Connect with us

Kannur

രക്ഷിതാക്കളെയും കുട്ടികളെയും ആർത്തവ ശുചിത്വം പഠിപ്പിക്കാൻ ജില്ലാ പഞ്ചായത്ത്

Published

on

Share our post

കണ്ണൂർ: സ്കൂളുകളിൽ ആർത്തവ ശുചിത്വ പാഠങ്ങൾ നൽകാൻ മുന്നിട്ടിറങ്ങുകയാണ് ജില്ലാ പഞ്ചായത്ത്. ‘സുസ്ഥിര ആർത്തവ സംരക്ഷണം’ എന്ന ആശയത്തിലൂന്നി സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട അധ്യാപികമാർക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനിതാ വികസന കോർപ്പറേഷനുമായി ചേർന്ന് പരിശീലനം നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .പി ദിവ്യ പറഞ്ഞു.

ആദ്യപടിയായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി അധ്യാപികമാർക്ക് സെപ്റ്റംബറോടെ പരിശീലനം നൽകും. സമഗ്ര ആർത്തവ വിദ്യാഭ്യാസമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. സാമൂഹിക – സാംസ്കാരിക വിലക്കുകൾ, അറിവില്ലായ്മ, തെറ്റായ പ്രചാരണങ്ങൾ എന്നിവക്കെതിരെ അവബോധം സൃഷ്ടിക്കുകയെന്നതാണ് പദ്ധതിയുടെ പ്രഥമോദ്ദേശ്യം.

കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എജ്യുക്കേഷൻ ഫോർ ഗുഡ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഏതെങ്കിലുമൊരു ആർത്തവ ശുചിത്വ ഉത്പന്നത്തിലേക്ക് ഒതുങ്ങാതെ, ബദൽ മാർഗങ്ങൾ പരിചയപ്പെടുത്തുക എന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

പ്രത്യുത്പാദന സംബന്ധമായ രോഗങ്ങളിൽ 70 ശതമാനത്തിനും കാരണം ആർത്തവ കാല ശുചിത്വം ഇല്ലായ്മ ആണെന്നാണ് കണക്കുകൾ. കേന്ദ്ര ആരോഗ്യ വകുപ്പ് ആർത്തവ ശുചിത്വ നയം നിർമ്മിക്കുകയാണ്. പുതിയ പദ്ധതിയിലൂടെ ആർത്തവ പരിപാലനത്തിൽ ശാസ്ത്രീയമായ അറിവ് ഉണ്ടാക്കുകയാണ് ജില്ലാ പഞ്ചായത്ത് ഉദ്ദേശിക്കുന്നത്.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്ലസ്ടു വിദ്യാർഥിനികൾക്കായി മെൻസ്ട്രുവൽ കപ്പുകളുടെ വിതരണവും നടക്കുന്നുണ്ട്. ജില്ലയിലെ ആറ് ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലെ വിദ്യാർഥിനികൾക്ക് 834 മെൻസ്ട്രൽ കപ്പുകൾ ഈ മാസം തുടക്കത്തിൽ വിതരണം ചെയ്തിരുന്നു.


Share our post

Kannur

ദേശീയ ആരോഗ്യ ദൗത്യത്തിൽ ഒഴിവുകൾ

Published

on

Share our post

കണ്ണൂർ:ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ കീഴിൽ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് എന്നീ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.ഫെബ്രുവരി നാലിന് വൈകീട്ട് അഞ്ച് വരെ അപേക്ഷകൾ സ്വീകരിക്കും. യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും www.arogyakeralam.gov.in വെബ്സൈറ്റ് സന്ദർശിക്കുക.


Share our post
Continue Reading

Kannur

ചോക്ലറ്റ് കേടായതിന്റെ പേരിൽ അക്രമം; നാലു പേർക്കെതിരെ കേസ്

Published

on

Share our post

ക​ണ്ണൂ​ർ: ചോ​ക്ല​റ്റ് കേ​ടാ​യ​തി​ന്റെ പേ​രി​ൽ ക​ട​യി​ൽ നാ​ശ​ന​ഷ്ടം വ​രു​ത്തു​ക​യും ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത നാ​ലു​പേ​ർ​ക്കെ​തി​രെ ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് കേ​സെ​ടു​ത്തു. ശ്രീ​പു​ര​ത്തെ അ​ജ്ഫാ​ൻ ഡേ​റ്റ്സ് ആ​ന്‍ഡ് ന​ട്സ് ഷോ​പ്പി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് സം​ഭ​വം.സ്ഥാ​പ​ന​ത്തി​ലെ​ത്തി ചോ​ക്ല​റ്റ് വാ​ങ്ങി മ​ട​ങ്ങി​യ ര​ണ്ടു​പേ​ർ സാ​ധ​നം കേ​ടാ​യെ​ന്ന് പ​റ​ഞ്ഞ് തി​രി​ച്ചെ​ത്തി സാ​ധ​ന​ങ്ങ​ൾ നി​ല​ത്തെ​റി​ഞ്ഞ് ന​ശി​പ്പി​ക്കു​ക​യും ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.ജീ​വ​ന​ക്കാ​രു​ടെ കൈ​യി​ൽ​നി​ന്നും അ​ക്ര​മ​ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങി വി​ഡി​യോ ഡി​ലീ​റ്റ് ചെ​യ്ത​താ​യും ക​ട​യി​ൽ 6500 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.


Share our post
Continue Reading

Kannur

കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Published

on

Share our post

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി ഷുഹൈൽ, മലപ്പുറം സ്വദേശികളായ മുബ്സീർ, രാജേഷ് എന്നിവരാണ് പിടിയിലായത്. 48 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. തളിപ്പറമ്പ് എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് യുവാക്കൾ. ലഹരിയുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷിച്ചുവരികയാണ്.


Share our post
Continue Reading

Trending

error: Content is protected !!