കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സൺ; ജില്ലയില്‍ 18 ഒഴിവുകൾ

കണ്ണൂർ : കുടുംബശ്രീ ജില്ലാ മിഷന്‍ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാരെ തിരഞ്ഞെടുക്കുന്നു. അതിദാരിദ്യ കുടുംബങ്ങള്‍, അഗതി രഹിത കേരളം പദ്ധതി കുടുംബങ്ങള്‍, വയോജന അയല്‍ക്കൂട്ടങ്ങള്‍, ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങിയവരുടെ സാമൂഹ്യ സംഘടന ഉള്‍ച്ചേര്‍ക്കല്‍, പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കല്‍, പ്രത്യേക ഉപജീവന പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കല്‍ എന്നീ ലക്ഷ്യങ്ങളോടെ ആണ് നിയമനം.
ജില്ലയില്‍ 18 ഒഴിവുകളാണ് ഉള്ളത്. വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു / തത്തുല്യം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. അപേക്ഷകര്‍ കുടുംബശ്രീ അംഗമോ കുടുംബശ്രീ കുടുംബാംഗമോ, ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. പ്രായപരിധി 18 – 35. കുടുംബശ്രീ /ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുന്‍ഗണന.
എഴുത്ത് പരീക്ഷ, കമ്പ്യൂട്ടര്‍ പരിജ്ഞാന പരീക്ഷ, അഭിമുഖം എന്നിവയുടെ ആടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ്. പ്രതിമാസം 10,000 രൂപ ഹോണറേറിയവും 2,000 രൂപ യാത്ര ബത്തയും ലഭിക്കും.
താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള ഫോറത്തില്‍ അപേക്ഷ തയ്യാറാക്കി ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ജനന തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡ് / തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഡിസ്ട്രിക് മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ കണ്ണൂര്‍ എന്ന പേരില്‍ ദേശസാല്‍കൃത ബാങ്കില്‍ നിന്നുള്ള 200 രൂപയുടെ ഡി ഡി എന്നിവ സഹിതം സെപ്റ്റംബര്‍ ഒന്നിന് വൈകിട്ട് 5 മണിക്കകം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ മിഷന്‍, മൂന്നാം നില, ബി. എസ്. എന്‍. എല്‍ ഭവന്‍, സൗത്ത് ബസാര്‍, കണ്ണൂര്‍-2 എന്ന വിലാസത്തിലോ ലഭ്യമാക്കണം.
അപേക്ഷ ഫോറം കുടുംബശ്രീ വെബ്‌സൈറ്റിലും സി. ഡി .എസ് ഓഫീസിലും ലഭിക്കും. ഫോണ്‍: 04972702080