സൗജന്യ നിരക്കില്‍ കാര്‍ഷിക യന്ത്രോപകരണങ്ങള്‍; തീയതി നീട്ടി

Share our post

കണ്ണൂർ:-ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാടശേഖരസമിതികള്‍ക്ക് പരമാവധി മൂന്ന് ലക്ഷം രൂപ വരെ വിലവരുന്ന കാര്‍ഷികയന്ത്രങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി സൗജന്യ നിരക്കില്‍ വിതരണം ചെയ്യുന്നു. നടീല്‍ യന്ത്രം, മെതിയന്ത്രം, സ്പ്രേയറുകള്‍, ടില്ലര്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കാര്‍ഷികയന്ത്രങ്ങള്‍.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതേ പദ്ധതിയില്‍ യന്ത്രങ്ങള്‍ ലഭിച്ചവര്‍ക്ക് അവയൊഴികെയുളള മറ്റ് യന്ത്രങ്ങള്‍ക്ക് വീണ്ടും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഗുണഭോക്തൃവിഹിതമായി 10 ശതമാനം തുക ജില്ലാ പഞ്ചായത്തില്‍ മുന്‍കൂറായി അടക്കണം.

അപേക്ഷാഫോറം കൃഷിഭവനിലും പഞ്ചായത്ത് ഓഫീസുകളിലും കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലും www.kannurdp.lsgkerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും.

പൂരിപ്പിച്ച അപേക്ഷ കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തോടൊപ്പം കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കോക്കനട്ട് നഴ്സറി പാലയാട്, കണ്ണൂര്‍- 670661 എന്ന വിലാസത്തില്‍ സെപ്തംബര്‍ എട്ടിനകം സമര്‍പ്പിക്കണം. ഫോണ്‍:9383472050, 9383472051, 9383472052.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!