ഓണം പൊളിയാക്കാം; വരൂ ദിനേശിലേക്ക്‌

Share our post

കണ്ണൂർ : ഇത്തവണത്തെ ഓണക്കാലത്തും വിപണിയിൽ താരമാണ്‌ ദിനേശ്‌ ഉൽപ്പന്നങ്ങൾ. വിശ്വാസ്യതയും ഗുണമേന്മയുമാണ്‌ ദിനേശ്‌ ഉൽപ്പന്നങ്ങുടെ മുഖമുദ്ര. കണ്ണൂർ പൊലീസ്‌ മൈതാനിയിലെ ദിനേശ്‌ ഓണം വിപണനമേളയിൽ വൻതിരക്കാണ്‌. 10 മുതൽ 50 ശതമാനം വരെ വിലക്കുറവിലാണ്‌ വിൽപ്പന. 

ദിനേശ്‌ ഓണക്കിറ്റാണ്‌ ഇത്തവണത്തെ സ്‌പെഷ്യൽ. ഗോതമ്പ്‌ പൊടി, റവ, പുട്ടുപൊടി, പ്രഥമൻകിറ്റ്‌, മുളക്‌ പൊടി, മല്ലിപ്പൊടി, മഞ്ഞൾ പൊടി, വെളിച്ചെണ്ണ തുടങ്ങി 21 ഇനങ്ങളാണുള്ളത്‌. 1,111 രൂപയുടെ സാധാനങ്ങളുള്ള കിറ്റിന്റെ വില 899 രൂപയാണ്‌. 

ദിനേശ്‌ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കാണ്‌ ആവശ്യക്കാരേറെയും. തേങ്ങാപ്പാൽ, വർജിൻ വെളിച്ചെണ്ണ, അച്ചാർ, ജാം, സ്‌ക്വാഷ്‌, മാംഗോ ഡ്രിങ്ക്‌, കറിപൗഡർ, പ്രഥമൻ കിറ്റ്‌ തുടങ്ങിയവയ്‌ക്കെല്ലാം വൻ ഡിമാൻഡാണ്‌. 

റെഡിമെയ്‌ഡ്‌ വസ്‌ത്രങ്ങളും വിലക്കുറവിൽ മേളയിലുണ്ട്‌. കസവുമുണ്ട്‌, ഷർട്ട്‌, കുട്ടികളുടെ ഷർട്ട്, ടോപ്പുകൾ, ‌കാവിമുണ്ട്‌, കോട്ടൺ, പോളിസ്‌റ്റർ സാരികൾ എന്നിവയുണ്ട്‌. ബെഡ്‌ഷീറ്റുകൾ വൻ വിലക്കുറവിലാണ്‌ വിൽക്കുന്നത്‌. 730 രൂപയുള്ള സിങ്കിൾ ബെഡ്‌ ഷീറ്റിന്‌ 440 രൂപയും 850 രൂപയുള്ള ഡബിൾ ബെഡ്‌ഷീറ്റിന്‌ 510 രൂപയും 1050 രൂപയുള്ള ഫാമിലി ബെഡ്‌ഷീറ്റിന്‌ 630 രൂപയുമാണ്‌ ഓഫർ വില. 

കയറ്റുമതി ഗുണനിലവാരമുള്ള കോട്ടൺ ബെഡ്‌ ഷീറ്റുകളുടെ ലോഞ്ചിങ്ങും ദിനേശ്‌ മേളയിൽ ഞായറാഴ്‌ച നടന്നു. വിദേശനിർമിത ഫൈൻ കോട്ടൺ പ്രീമിയം ബെഡ്‌ഷീറ്റ്‌ കേരളവിപണയിൽ ആദ്യമായി എത്തിക്കുന്നത്‌ ദിനേശാണ്‌. സംവിധായകൻ ലാൽജോസ്‌, നടനും നിർമാതാവുമായ വിജയ്‌ ബാബു, എഴുത്തുകാരൻ കെ.എൻ. പ്രശാന്ത്‌ എന്നിവർ ചേർന്നാണ്‌ ബെഡ്‌ ഷീറ്റിന്റെ ലോഞ്ച്‌ നിർവഹിച്ചത്‌. ചെയർമാൻ എം.കെ. ദിനേശ്‌ ബാബു അധ്യക്ഷനായി. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!