ഒഡെപെക് മുഖേന സൗദി അറേബ്യയില്‍ നഴ്‌സാകാം-അഭിമുഖം ഓഗസ്റ്റ് 28 മുതല്‍

Share our post

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് ലിമിറ്റഡ് (ഒഡെപെക്) മുഖേന സൗദി അറേബ്യയിലേക്ക് ബി.എസ്സി. നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. 44 ഒഴിവുണ്ട്. വനിതകള്‍ക്കാണ് അവസരം.

യോഗ്യത:

.ബി.എസ്സി./ പി.ബി.എസ്.സി./ എം.എസ്സി. നഴ്സിങ്, കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.

.നിലവില്‍ ജോലി ചെയ്യുന്നവരാവണം. ജോലിയില്‍ ആറ് മാസത്തില്‍ കൂടുതല്‍ ഇടവേള ഉണ്ടായിരിക്കരുത്.

.പ്രായം: 35 വയസ്സില്‍ താഴെ. എട്ട് മണിക്കൂറാണ് ജോലിസമയം.

.ശമ്പളം പ്രവൃത്തിപരിചയത്തെ അടിസ്ഥാനമാക്കി നിശ്ചയിക്കും.

.താമസം, വിമാനടിക്കറ്റ്, മെഡിക്കല്‍ കവറേജ് എന്നിവ നല്‍കും.

ഓഗസ്റ്റ് 28 മുതല്‍ 31 വരെ ചെന്നൈയില്‍ നടക്കുന്ന അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്.
ആവശ്യമായ രേഖകള്‍ gcc@odepc എന്ന ഇ-മെയിലിലേക്ക് ഓഗസ്റ്റ് 25-നകം അയയ്ക്കണം. വിശദവിവരങ്ങള്‍ https://odepc.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍, കൂടുതല്‍ തൊഴിലവസരങ്ങളറിയാന്‍ തൊഴില്‍വാര്‍ത്ത വായിക്കാം


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!