THALASSERRY
തലശ്ശേരിയിൽ ലഹരിക്കെതിരെ ജാഗ്രത ശക്തമാക്കുന്നു

തലശ്ശേരി: ലഹരി ഉപയോഗം തടയുന്നതിന് തലശ്ശേരിയിൽ ജാഗ്രത ശക്തമാക്കാൻ തീരുമാനം. ഓണം അടുത്ത സാഹചര്യത്തിൽ അന്തർസംസ്ഥാനങ്ങളിൽനിന്നുള്ള ലഹരി ഉൽപന്നങ്ങളുടെ കടത്ത് വ്യാപിക്കാൻ സാധ്യതയുണ്ടെന്നും ഇക്കാര്യത്തിൽ പൊലീസും എക്സൈസും നിതാന്ത ജാഗ്രത പാലിക്കണമെന്നും ആവശ്യമുയർന്നു.
ലഹരിക്കെതിരെയുള്ള തലശ്ശേരി നഗരസഭ ജാഗ്രത സമിതി ‘വിമുക്തി’ യോഗത്തിലാണ് തീരുമാനം. ചെറുപ്പക്കാർക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് യോഗം ചർച്ച ചെയ്തു.
വാർഡ് തലത്തിലും സ്കൂൾ തലത്തിലുമുള്ള ജാഗ്രത കമ്മിറ്റികൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യോഗം വിലയിരുത്തി. ലഹരിക്കെതിരെ ജനകീയ ഇടപെടലുകൾ ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു. തലശ്ശേരി നഗരസഭയിലെ 52 വാർഡുകളിലും ഉടനടി ജാഗ്രത സമിതികൾ വിളിച്ചുചേർക്കും.
ലഹരി വിൽപന നടക്കുന്ന കേന്ദ്രങ്ങളിലും അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടത്തും ഉൾപ്പെടെ ശക്തമായ രീതിയിൽ പരിശോധന നടത്താൻ യോഗത്തിൽ ആവശ്യമുയർന്നു.
നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.വി. ജയരാജൻ, നഗരസഭ സെക്രട്ടറിയുടെ പി.എ കെ. സബിത, തലശ്ശേരി പൊലീസ് എ.എസ്.ഐ മഹറൂഫ്, പ്രഫ. എ.പി. സുബൈർ, കെ. മനോഹരൻ, എം.പി. സുമേഷ്, അഡ്വ.കെ.എം. ശ്രീശൻ, പി.വി. രാധാകൃഷ്ണൻ, കെ. വിനയരാജ്, ഹെൻറി, സുനി എന്നിവർ സംസാരിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തുള്ളവർ, സ്കൂൾ പ്രിൻസിപ്പൽമാർ, ഹെഡ്മാസ്റ്റർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. എക്സൈസ് പ്രിവന്റിവ് ഓഫിസർ എൻ.സി. സുകേഷ് സ്വാഗതം പറഞ്ഞു.
THALASSERRY
ലോഗൻസ് റോഡ് കോൺക്രീറ്റ് പ്രവൃത്തി; 19 മുതൽ ഒരുമാസം തലശ്ശേരി നഗരത്തിൽ ഗതാഗത ക്രമീകരണം

തലശ്ശേരി: നഗരത്തിലെ ലോഗൻസ് റോഡ് കോൺക്രീറ്റ് പ്രവൃത്തി ഏപ്രിൽ 19ന് തുടങ്ങുന്നതിനാൽ ഒരു മാസം ഇതുവഴിയുള്ള ഗതാഗതം നിർത്തി വെയ്ക്കും. നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ക്രമീകരണം ഇങ്ങനെ:
1. കോഴിക്കോട്, വടകര ഭാഗത്ത് നിന്നു വരുന്ന ബസ്സുകൾ സെയ്ദാർ പള്ളി, രണ്ടാം ഗേറ്റ്, എവികെ നായർ റോഡ് വഴി പുതിയ ബസ്സ്റ്റാന്റിൽ പ്രവേശിക്കണം (വൺ വേ).
2. തലശ്ശേരി ഭാഗത്ത് നിന്നു വടകരയിലേക്ക് പോകേണ്ട ബസ്സുകൾ എൻസിസി റോഡ്, ഒവി റോഡ്, പഴയ ബസ്സ് സ്റ്റാൻ്റ്, ട്രാഫിക്ക് യൂണിറ്റ് ജങ്ഷൻ, മട്ടാമ്പ്രം, സെയ്ദാർ പള്ളി വഴി പോകണം.
3. തലശ്ശേരി ഭാഗത്ത് നിന്നു കോഴിക്കോട് ഭാഗത്തേക്ക്പോകേണ്ട ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ സംഗമം ജംഗ്ഷൻ- ചോനാടം ബൈപാസ് റോഡ് വഴി പോകണം.
4. കണ്ണൂർ, അഞ്ചരക്കണ്ടി, മേലൂർ എന്നീ ഭാഗങ്ങളിൽനിന്നു തലശ്ശേരി ഭാഗത്തക്ക് വരുന്ന ബസ്സുകൾ കൊടുവള്ളിവീനസ് ജങ്ഷനിൽ നിന്ന് സംഗമം ജംങ്ഷൻ, ഒ വി റോഡ്, എൻസിസി റോഡ് വഴി പുതിയ ബസ്റ്റാൻ്റിൽ പ്രവേശിക്കണം.
5. കണ്ണൂർ, അഞ്ചരക്കണ്ടി, മേലൂർ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട ബസ്സുകൾ സാധാരണ പോകുന്ന വഴി തന്നെ പോകണം. (ഒ വി റോഡ്, പഴയ ബസ്സ് സ്റ്റാന്റ്)
6. നാദാപുരം, പാനൂർ ഭാഗങ്ങളിൽനിന്നു വരുന്ന ബസ്സുകൾ മഞ്ഞോടി, ടൌൺ ബാങ്ക്, മേലൂട്ട് മഠപ്പുര വഴി പുതിയ ബസ്റ്റാന്റിൽ പ്രവേശിക്കണം.
7. നാദാപുരം, പാനൂർ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട ബസ്സുകൾ സദാനന്ദ പൈ, സംഗമം ജങ്ഷൻ, ടൌൺഹാൾ ജങ്ഷൻ, ടൌൺ ബാങ്ക് വഴി പോകണം.
8. കണ്ണൂർ ഭാഗത്ത് നിന്നു കോഴിക്കോട് ഭാഗത്തേക്കും കോഴിക്കോട് ഭാഗത്ത് നിന്നു കണ്ണൂർ ഭാഗത്തേക്കും പോകുന്ന ലോറികൾ ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങൾ തലശ്ശേരി ടൗണിൽ പ്രവേശിക്കാതെ ബൈപ്പാസ് വഴി പോകണം.
9. കീർത്തി ഹോസ്പിറ്റൽ ഭാഗത്ത് എൻസിസി റോഡിൽ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾ വധു, എസ്ബിഐ റോഡിൽ പാർക്ക് ചെയ്യണം.
10. മഞ്ഞോടിയിലുള്ള 2 ഓട്ടോ പാർക്കിങ് കേന്ദ്രങ്ങൾ ഒന്നായി ക്രമപ്പെടുത്തും. (കള്ളു ഷാപ്പിന്റെ ഭാഗത്തുള്ളത് ഒഴിവാക്കും).
11. സംഗമം ജങ്ഷനിലുള്ള ഓട്ടോ പാർക്കിംഗ് നിലവിലുള്ളസ്ഥലത്ത് നിന്നു മാറ്റി ബാറ്റാ ഷോ റൂമിൻ്റെ ഇടത് വശം, ബ്രിഡ്ജിന് താഴെയായി ക്രമീകരിക്കും.
12. മിഷൻ ഹോസ്പിറ്റലിന് മുൻവശത്തുള്ള ഓട്ടോ പാർക്കിംഗ് റെയിൽവേ പ്രവേശന കവാടത്തിന്സമീപത്ത് വൺ വേ ആയി ക്രമീകരിക്കും.
13. രണ്ടാം ഗേറ്റ്- സെയ്ദാർ പള്ളി റോഡിൽ സെയ്ദാർ പള്ളി ഭാഗത്തേക്കുള്ള ഗതാഗതം താൽകാലികമായി നിരോധിക്കും.
14. മട്ടാമ്പ്രം ഭാഗത്ത് ചരക്ക് കയറ്റി ഇറക്ക് ജോലി രാവിലെ 10 മണിക്ക് മുമ്പായി ചെയ്ത് തീർക്കണം.
15. കൂത്തുപറമ്പ് ഭാഗത്ത് നിന്നു പർച്ചേസിനും മറ്റുമായി തലശ്ശേരി ടൌണിലേക്ക് വരുന്നതായസ്വകാര്യ വാഹനങ്ങൾക്ക് ടൌൺ ഹാൾ ജംഗ്ഷന് സമീപത്തുള്ള പഴയ സർക്കസ് ഗ്രൌണ്ടിൽ സൌജന്യമായി പാർക്ക് ചെയ്യാം.
16. പാനൂർ ഭാഗത്ത് നിന്നു പർച്ചേസിനും മറ്റുമായി തലശ്ശേരി ടൌണിലേക്ക് വരുന്ന സ്വകാര്യ വാഹനങ്ങൾ ടൌണിലെ തിരക്ക് ഒഴിവാക്കുന്നതിനായി ടൌൺ ബാങ്കിനു മുൻവശത്തായുള്ള ഗ്രൌണ്ടിൽ സൌജന്യമായി പാർക്ക് ചെയ്യാം.
THALASSERRY
കെ.എസ്.ആര്.ടി.സിയുടെ അവധിക്കാല ടൂര്‍ പാക്കേജ്

തലശ്ശേരി: തലശ്ശേരി കെ.എസ്.ആര്.ടി.സി അവധിക്കാല ടൂര്‍ പാക്കേജ് ഒരുക്കുന്നു. ഏപ്രില്‍ 18, മെയ് 23 തീയതികളില്‍ ഗവി, ഏപ്രില്‍ 25 ന് മൂന്നാര്‍, ഏപ്രില്‍ 25 ന് കൊച്ചി കപ്പല്‍ യാത്ര, മെയ് രണ്ടിന് വാഗമണ്‍ – കുമരകം, മെയ് ഏഴിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം – കുടജാദ്രി – ഉഡുപ്പി, മെയ് ഒന്‍പത്, മെയ് 30 തീയതികളില്‍ നെല്ലിയാമ്പതി, മെയ് 16 ന് മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് ദ്വിദിന യാത്രയാണ് ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 20, മെയ് 11, മെയ് 25 തീയതികളില്‍ നിലമ്പൂര്‍, ഏപ്രില്‍ 27, മെയ് നാല് തീയതികളില്‍ വയനാട്, മെയ് 18 ന് റാണിപുരം, മെയ് 25 ന് പൈതല്‍മല, എന്നിവിടങ്ങളിലേക്ക് ഏകദിന ടൂര്‍ പാക്കേജാണുള്ളത്.
THALASSERRY
സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യമുക്ത മണ്ഡലമായി ധര്‍മ്മടം: പ്രഖ്യാപനം ഞായറാഴ്ച

ധര്‍മ്മടം: മണ്ഡലത്തെ സംസ്ഥാനത്തെ ആദ്യ അതിദാരിദ്യമുക്ത മണ്ഡലമായി മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിക്കും. ഏപ്രില്‍ 13 ഞായറാഴ്ച രാവിലെ 11:30 ന് പിണറായി കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ രജിസ്ട്രേഷന് പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് അധ്യക്ഷനാകും. ധര്‍മ്മടം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകള്‍ ഇതിനോടകം അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. എംപിമാരായ കെ.സുധാകരന്, ഡോ. വി. ശിവദാസന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രത്നകുമാരി, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന് എന്നിവര്‍ വിശിഷ്ടാതിഥികളാവും. പി എ യു പ്രൊജക്ട് ഡയറക്ടര്‍ എം. രാജേഷ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. തലശ്ശേരി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സി.പി.അനിത, എടക്കാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.കെ.പ്രമീള, ധര്‍മ്മടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ രവി, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദാമോദരന്‍, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി. ലോഹിതാക്ഷന്, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി ഷീബ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.കെ അരുണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്