നടൻ പവൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Share our post

മുംബൈ: ഹിന്ദി, തമിഴ് ടി.വി സീരിയലുകളിലെ ജനപ്രിയ നടൻ പവൻ (25) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. വെള്ളിയാഴ്ച രാവിലെ അഞ്ച് മണിയോടെ മുംബൈയിലെ വീട്ടിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കർണാടകയിലെ മാണ്ഡ്യ സ്വദേശിയാണ്. മൃതദേഹം അന്ത്യകർമങ്ങൾക്കായി ജന്മനാട്ടിലേക്ക് കൊണ്ടുപോയി.

യുവതാരങ്ങളുടെ അപ്രതീക്ഷിത മരണം സിനിമ മേഖലയെ ഞെട്ടിക്കുന്നതിനിടെയാണ് പവന്‍റെയും വിയോഗം. ഒരാഴ്ച മുമ്പ് കന്നഡ നടി സ്പന്ദന 35ാം വയസ്സിൽ ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണ് മരിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!