നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷനോടെ ജിയോ പ്രീപെയ്ഡ് പ്ലാനുകള്‍ ആരംഭിച്ചു

Share our post

കൊച്ചി: പുതിയ ജിയോ-നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു. ആഗോളതലത്തില്‍ നെറ്റ്ഫ്‌ളിക്‌സിന്റെ ഇത്തരത്തിലുള്ള ആദ്യ പ്രീപെയ്ഡ് ബണ്ടില്‍ പ്ലാനാണിത്.

ജിയോ പോസ്റ്റ് പെയ്ഡ് പ്ലാനിലും ജിയോ ഫൈബര്‍ പ്ലാനുകളിലും നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ ഇതിനകം ലഭ്യമാണ്. എന്നാല്‍ ഇതാദ്യമായാണ് നെറ്റ്ഫ്‌ളിക്‌സ് സബ്സ്‌ക്രിപ്ഷന്‍ പ്രീപെയ്ഡ് പ്ലാനില്‍ ലഭ്യമാകുന്നത്. 40 കൊടിയലധികം ജിയോ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ജിയോ പ്രീപെയ്ഡ് ബണ്ടില്‍ഡ് പ്ലാനിലൂടെ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ എടുക്കാനുള്ള ഓപ്ഷന്‍ ലഭിക്കും.

‘ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് ലോകോത്തര സേവനങ്ങള്‍ എത്തിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. നെറ്റ്ഫ്‌ളിക്‌സ് പോലുള്ള ആഗോള പങ്കാളികളുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ലോകത്തിനു തന്നെ മാതൃകയാവുകയാണ്’ എന്ന് ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ സിഇഒ കിരണ്‍ തോമസ് അഭിപ്രായപ്പെട്ടു.

1099 , 1499 രൂപയുടെ രണ്ട് പ്ലാനുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

Plan MRP Benefits Validity
₹ 1099 – Netflix (Mobile) – Unlimited 5G data with Jio Welcome Offer
– 2 GB/day data
– Unlimited Voice 84 days
₹ 1499 – Netflix (Basic) – large screen – Unlimited 5G data with Jio Welcome Offer
– 3 GB/day data
– UnlimitedVoice 84days


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!