Connect with us

Kannur

ഇലക്ട്രിക്കല്‍/ഇലക്ട്രോണിക് സൂപ്പര്‍വൈസര്‍ നിയമനം

Published

on

Share our post

കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക് സൂപ്പര്‍വൈസര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു.

യോഗ്യത ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ – ഡിഗ്രി/ ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, എംവി ലൈസന്‍സ്, രണ്ട് വര്‍ഷം പ്രവൃത്തി പരിചയം, ഇലക്ട്രോണിക് സൂപ്പര്‍വൈസര്‍- ഡിഗ്രി/ ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക് എഞ്ചിനീയറിങ്, രണ്ട് വര്‍ഷം പ്രവൃത്തി പരിചയം.

ഉദ്യോഗാര്‍ഥികള്‍ യോഗ്യത, മേല്‍വിലാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റാ, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം കണ്ണൂര്‍ ജില്ലാ ആശുപത്രി ഓഫീസില്‍ സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം.


Share our post

Kannur

ഇനി വന്ദേ ട്രെയിനുകളുടെ കാലം; 200 വന്ദേ ഭാരത്, 50 വന്ദേ സ്ലീപ്പര്‍ വണ്ടികള്‍ കുതിക്കും

Published

on

Share our post

കണ്ണൂർ: ഇന്ത്യയിൽ ഇനി വന്ദേ ട്രെയിനുകളുടെ കാലം. 2025-26 വർഷം 200 വന്ദേഭാരത് വണ്ടികൾ നിർമിക്കും. 100 നോൺ എ.സി. അമൃത് ഭാരത് വണ്ടികളും 2025-27-നുള്ളിൽ 50 വന്ദേ സ്ലീപ്പർ വണ്ടികളും പുറത്തിറക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ആദ്യത്തെ വന്ദേസ്ലീപ്പർ അന്തിമ ടെസ്റ്റിങ്ങിലാണെന്നും മന്ത്രി പറഞ്ഞു. 17,500 എ.സി. ജനറൽ കോച്ചുകളും നിർമിക്കും. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഐ.സി.എഫ്. കോച്ചുകൾ മാറ്റി എൽ.എച്ച്.ബി. കോച്ചുകളിലേക്ക് മാറും. ഈവർഷം മാർച്ച് 31-നുള്ളിൽ 1400 ജനറൽ കോച്ചുകൾ പുറത്തിറങ്ങും. 2025-26-നുള്ളിൽ 2000 കോച്ചുകളും.

റെയിൽവേ വികസനത്തിന് ബജറ്റിൽ ആകെ വകയിരുത്തിയത് 2,52,000 കോടി. ഇന്ത്യൻ റെയിൽവേക്ക് 2,29,555.67 കോടിയും നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് 19,000 കോടിയുമാണ് അനുവദിച്ചത്. ബാക്കി മറ്റുപദ്ധതികൾക്കാണ്.രാജ്യത്തുണ്ടായ തീവണ്ടിയപകടങ്ങളുടെ അടക്കം പശ്ചാത്തലത്തിൽ കവച് ഉൾപ്പെടെ റെയിൽവേ സുരക്ഷയ്ക്ക് ബജറ്റ് കൂടുതൽ ഊന്നൽ നൽകി. സുരക്ഷയ്ക്കായി 1.14 ലക്ഷം കോടി രൂപ നീക്കിവെച്ചു. പാളം നവീകരണത്തിന് 22,800 കോടി രൂപയും. മുൻവർഷത്തെക്കാൾ 5149 കോടിരൂപയുടെ വർധന. ഭക്ഷ്യസുരക്ഷയ്ക്കായി 600 ബേസ് കിച്ചൺ കമ്മിഷൻ ചെയ്യും.റെയിൽവേ ബജറ്റ്: പ്രധാന വികസനപദ്ധതികൾക്കായി നീക്കിവെച്ച തുക (കോടി രൂപയിൽ)


Share our post
Continue Reading

Kannur

ദേശീയ ആരോഗ്യ ദൗത്യത്തിൽ ഒഴിവുകൾ

Published

on

Share our post

കണ്ണൂർ:ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ കീഴിൽ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് എന്നീ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.ഫെബ്രുവരി നാലിന് വൈകീട്ട് അഞ്ച് വരെ അപേക്ഷകൾ സ്വീകരിക്കും. യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും www.arogyakeralam.gov.in വെബ്സൈറ്റ് സന്ദർശിക്കുക.


Share our post
Continue Reading

Kannur

ചോക്ലറ്റ് കേടായതിന്റെ പേരിൽ അക്രമം; നാലു പേർക്കെതിരെ കേസ്

Published

on

Share our post

ക​ണ്ണൂ​ർ: ചോ​ക്ല​റ്റ് കേ​ടാ​യ​തി​ന്റെ പേ​രി​ൽ ക​ട​യി​ൽ നാ​ശ​ന​ഷ്ടം വ​രു​ത്തു​ക​യും ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത നാ​ലു​പേ​ർ​ക്കെ​തി​രെ ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് കേ​സെ​ടു​ത്തു. ശ്രീ​പു​ര​ത്തെ അ​ജ്ഫാ​ൻ ഡേ​റ്റ്സ് ആ​ന്‍ഡ് ന​ട്സ് ഷോ​പ്പി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് സം​ഭ​വം.സ്ഥാ​പ​ന​ത്തി​ലെ​ത്തി ചോ​ക്ല​റ്റ് വാ​ങ്ങി മ​ട​ങ്ങി​യ ര​ണ്ടു​പേ​ർ സാ​ധ​നം കേ​ടാ​യെ​ന്ന് പ​റ​ഞ്ഞ് തി​രി​ച്ചെ​ത്തി സാ​ധ​ന​ങ്ങ​ൾ നി​ല​ത്തെ​റി​ഞ്ഞ് ന​ശി​പ്പി​ക്കു​ക​യും ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.ജീ​വ​ന​ക്കാ​രു​ടെ കൈ​യി​ൽ​നി​ന്നും അ​ക്ര​മ​ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങി വി​ഡി​യോ ഡി​ലീ​റ്റ് ചെ​യ്ത​താ​യും ക​ട​യി​ൽ 6500 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.


Share our post
Continue Reading

Trending

error: Content is protected !!