Connect with us

Kannur

മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം: 20 ബോട്ട് ടെർമിനലുകൾ പൂർത്തിയായി

Published

on

Share our post

മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 20 ബോട്ട് ടെർമിനലുകളുടെ പ്രവൃത്തി പൂർത്തിയായി. സംസ്ഥാന സർക്കാർ സഹായത്തോടെ നിർമിക്കുന്ന 10 ബോട്ട് ടെർമിനലുകളും ഉദ്ഘാടനത്തിന് സജ്ജമായി. നാലെണ്ണം നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു. കേന്ദ്ര സർക്കാർ ധനസഹായത്തോടെ സ്വദേശി ദർശൻ സ്‌കീമിൽ നിർമിക്കുന്ന 27 ബോട്ട് ടെർമിനലുകളിൽ 10 എണ്ണവും പൂർത്തിയായി.

ബാക്കി 17 ബോട്ട് ടെർമിനലുകൾ ഡിസംബറോടെ പൂർത്തീകരിക്കുമെന്ന് നിർമ്മാണ പ്രവൃത്തി അവലോകന യോഗത്തിൽ അറിയിച്ചു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ പ്രേം കൃഷ്ണൻ പങ്കെടുത്തു. മലനാട് മലബാർ റിവർ ക്രൂസിന്റ ഭാഗമായി 127 കോടി രൂപയുടെ പദ്ധതിയാണ് ജില്ലയിൽ നടപ്പാക്കുന്നത്.

ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകൾ ടൂറിസം വകുപ്പുമായി ചേർന്ന് പ്രത്യേക പാക്കേജുകൾ നടപ്പാക്കാൻ യോഗത്തിൽ തീരുമാനിച്ചു. ഗ്രാമപ്രദേശങ്ങളുടെ സവിശേഷമായ ചരിത്രം, ഭൂപ്രകൃതി, തൊഴിൽ, കല, ഭക്ഷണം തുടങ്ങിയ സാധ്യതകൾ ഉപയോഗപ്പെടുത്തും. മലനാട് മലബാർ ക്രൂസ് ടൂറിസം പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് എല്ലാ മാസവും യോഗം ചേരും.

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്തുകളിൽ നടക്കുന്ന സംരംഭക യോഗങ്ങളിൽ ഹോം സ്റ്റേ, ഹൗസ് ബോട്ട് തുടങ്ങിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും യോഗം നിർദേശിച്ചു. ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിൽ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു.

കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകന യോഗത്തിൽ മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതി ആർക്കിടെക്റ്റ് ടി വി മധുകുമാർ, ജോയിന്റ് ഡയറക്ടർ ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ മനോജ്, ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ സി ശ്രീനിവാസൻ, ഇൻലാന്റ് നാവിഗേഷൻ എക്സി. എഞ്ചിനീയർ ഷീല, അസി.എക്സി.എഞ്ചിനീയർ സിന്ധു അനൂപ്, കെൽ ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപന അധ്യക്ഷർ, സെക്രട്ടറിമാർ തുടങ്ങിയവരും പങ്കെടുത്തു.


Share our post

Kannur

ദേശീയ ആരോഗ്യ ദൗത്യത്തിൽ ഒഴിവുകൾ

Published

on

Share our post

കണ്ണൂർ:ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ കീഴിൽ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് എന്നീ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.ഫെബ്രുവരി നാലിന് വൈകീട്ട് അഞ്ച് വരെ അപേക്ഷകൾ സ്വീകരിക്കും. യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും www.arogyakeralam.gov.in വെബ്സൈറ്റ് സന്ദർശിക്കുക.


Share our post
Continue Reading

Kannur

ചോക്ലറ്റ് കേടായതിന്റെ പേരിൽ അക്രമം; നാലു പേർക്കെതിരെ കേസ്

Published

on

Share our post

ക​ണ്ണൂ​ർ: ചോ​ക്ല​റ്റ് കേ​ടാ​യ​തി​ന്റെ പേ​രി​ൽ ക​ട​യി​ൽ നാ​ശ​ന​ഷ്ടം വ​രു​ത്തു​ക​യും ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത നാ​ലു​പേ​ർ​ക്കെ​തി​രെ ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് കേ​സെ​ടു​ത്തു. ശ്രീ​പു​ര​ത്തെ അ​ജ്ഫാ​ൻ ഡേ​റ്റ്സ് ആ​ന്‍ഡ് ന​ട്സ് ഷോ​പ്പി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് സം​ഭ​വം.സ്ഥാ​പ​ന​ത്തി​ലെ​ത്തി ചോ​ക്ല​റ്റ് വാ​ങ്ങി മ​ട​ങ്ങി​യ ര​ണ്ടു​പേ​ർ സാ​ധ​നം കേ​ടാ​യെ​ന്ന് പ​റ​ഞ്ഞ് തി​രി​ച്ചെ​ത്തി സാ​ധ​ന​ങ്ങ​ൾ നി​ല​ത്തെ​റി​ഞ്ഞ് ന​ശി​പ്പി​ക്കു​ക​യും ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.ജീ​വ​ന​ക്കാ​രു​ടെ കൈ​യി​ൽ​നി​ന്നും അ​ക്ര​മ​ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങി വി​ഡി​യോ ഡി​ലീ​റ്റ് ചെ​യ്ത​താ​യും ക​ട​യി​ൽ 6500 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.


Share our post
Continue Reading

Kannur

കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Published

on

Share our post

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി ഷുഹൈൽ, മലപ്പുറം സ്വദേശികളായ മുബ്സീർ, രാജേഷ് എന്നിവരാണ് പിടിയിലായത്. 48 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. തളിപ്പറമ്പ് എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് യുവാക്കൾ. ലഹരിയുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷിച്ചുവരികയാണ്.


Share our post
Continue Reading

Trending

error: Content is protected !!