സൈബര്‍ കുറ്റകൃത്യങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യാം? മാർഗനിർദേശവുമായി കേരള പോലീസ്

Share our post

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് ടോള്‍ ഫ്രീ നമ്പര്‍ ആയ 1930 ലേയ്ക്ക് വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേരള പോലീസ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഈ സംവിധാനം.സൈബര്‍ ക്രൈം ഹെല്‍പ്പ്‌ലൈന്‍ (1930) നൂറുകണക്കിന് ബാങ്കുകളുമായും സാമ്പത്തിക സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേരള പോലീസിന്റെ കുറിപ്പ്:

സൈബര്‍ കുറ്റകൃത്യങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യാം?
നിങ്ങള്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കിരയായെങ്കില്‍ ഉടന്‍ തന്നെ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് ടോള്‍ ഫ്രീ നമ്പര്‍ ആയ 1930 ലേയ്ക്ക് വിളിച്ച് റിപ്പോര്‍ട്ട് ചെയ്യാം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഈ സംവിധാനം.
സൈബര്‍ ക്രൈം ഹെല്‍പ്പ്‌ലൈന്‍ (1930) നൂറുകണക്കിന് ബാങ്കുകളുമായും സാമ്പത്തിക സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്.

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ കാര്യത്തില്‍ പ്രധാനം എത്രയും വേഗം പരാതി 1930 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കണമെന്നതാണ്. കുറ്റകൃത്യങ്ങള്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നഷ്ടപ്പെട്ട തുക വീണ്ടെടുക്കാന്‍ പോലീസിനെ സഹായിക്കും. കുറ്റകൃത്യത്തിലെ തെളിവുകള്‍ മറ്റും നശിപ്പിക്കപ്പെടുന്നതിനു മുമ്പു ശേഖരിക്കാനും വേണ്ട നടപടി സ്വീകരിക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുവഴി സാധിക്കും.

ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്ത സൈബര്‍ കുറ്റകൃത്യങ്ങള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലേയ്ക്ക് കൈമാറും. കേസ് രജിസ്‌ട്രേഷന്‍ സംബന്ധിച്ചോ അന്വേഷണം സംബന്ധിച്ചോ വിവരങ്ങള്‍ അറിയുന്നതിന് പരാതിക്കാരന് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനുമായോ 1930 എന്ന നമ്പറിലോ ബന്ധപ്പെടാം.
കൂടാതെ ഓണ്‍ലൈനില്‍ പരാതി സമര്‍പ്പിക്കാന്‍ കഴിയുന്ന ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ എന്ന പേരില്‍ www.cybercrime.gov.in നിലവിലുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!