Kannur
കണ്ണൂർ ട്രെയിനിനു നേരെ തീക്കളി; ജനകീയ ഇടപെടലിന് വഴിയൊരുങ്ങുന്നു
കണ്ണൂർ: തുടർച്ചയായി ട്രെയിനുകൾക്കു നേരെ കല്ലേറും അക്രമങ്ങളും തുടരുന്നതിനെതിരെ നാടൊന്നിക്കുന്നു. അക്രമം തുടരുന്ന സാഹചര്യത്തിൽ എ.സി.പി ടി.കെ. രത്നകുമാർ ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തു. ജനകീയ ഇടപെടലിലൂടെ ട്രെയിനുകൾക്കു നേരെയുള്ള അക്രമങ്ങൾ ഇല്ലാതാക്കാനാണ് തീരുമാനം. ഇതിനായി ജനകീയ സമിതി രൂപവത്കരിക്കും. ജനങ്ങളുടെ ശ്രദ്ധ പതിഞ്ഞാൽ സാമൂഹികവിരുദ്ധരുടെ അതിക്രമം കുറക്കാനാവുമെന്നാണ് പ്രതീക്ഷ. പാളത്തിനോട് ചേർന്നുള്ള കാടുകൾ വെട്ടിത്തെളിക്കും. ട്രാക്കിനോട് ചേർന്നുള്ള ലഹരി സംഘങ്ങളുടെ സാമീപ്യം ജനകീയ സമിതി പൊലീസിനെ അറിയിക്കും. സ്കൂൾ കുട്ടികളുടെ യാത്രയും നിരീക്ഷിക്കും. ഡ്രോൺ പരിശോധന അടക്കം നടത്തും.
കല്ലേറ് തുടരുന്ന സാഹചര്യത്തിൽ ഒരാഴ്ച ട്രാക്കുകളിൽ ശക്തമായ നിരീക്ഷണം നടത്തും. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ട്രാക്കിനോട് ചേർന്ന് വണ്ടിക്കു നേരെ കല്ലേറും മറ്റ് അക്രമങ്ങളും തടയാൻ റെയിൽവേ പൊലീസിനും ലോക്കൽ പൊലീസിനും പരിമിതിയുണ്ട്. നാട്ടുകാരുടെ ജാഗ്രതയും ഇടപെടലും ഉണ്ടായാൽ ഇത്തരം അക്രമങ്ങൾക്ക് തടയിടാനാവുമെന്നാണ് വിലയിരുത്തൽ. തുടർച്ചയായ ദിവസങ്ങളിൽ കല്ലേറുണ്ടായിട്ടും ഇതുവരെ ആർ.പി.എഫിനും റെയിൽവേ പൊലീസിനും ആരെയും പിടികൂടാനാവത്തതും തലവേദനയായിരിക്കുകയാണ്. ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരുകയാണ്.
അതിനിടെ, വ്യാഴാഴ്ച കാസർകോട് സിമന്റ് കട്ടയും ക്ലോസറ്റും കയറ്റിവെച്ച് െട്രയിൻ അപകടപ്പെടുത്താനുള്ള ശ്രമമുണ്ടായി. കളനാട് റെയിൽവേ തുരങ്കത്തിന് സമീപത്തെ പാളത്തിൽ വ്യാഴാഴ്ച ഉച്ചക്ക് 12ഓടെ കോയമ്പത്തൂർ-മംഗളുരു ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ ലോക്കോ-പൈലറ്റാണ് ക്ലോസറ്റ് കഷണവും ചെങ്കല്ലും വെച്ച വിവരം കാസര്‍കോട് റെയില്‍വെ സ്റ്റേഷന് മാസ്റ്ററെ അറിയിച്ചത്. അട്ടിമറി ശ്രമം സംശയിക്കുന്നുണ്ട്.
ബുധനാഴ്ച വൈകീട്ട് 3.49ഓടെ തലശ്ശേരിക്കും വടകരക്കുമിടയിൽ വന്ദേഭാരത് എക്സ്പ്രസിന് കല്ലേറുണ്ടായിരുന്നു. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന െട്രയിനിന് നേരേയാണ് കല്ലേറുണ്ടായത്. ഞായറാഴ്ച രാത്രി മിനുട്ടുകളുടെ ഇടവേളയിൽ കണ്ണൂരിനും നീലേശ്വരത്തിനും ഇടയിൽ മൂന്ന് ട്രെയിനുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്.
മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന നേത്രാവതി എക്സപ്രസിനും ഷൊർണൂർ ഭാഗത്തേക്കുള്ള ചെന്നൈ സൂപ്പർ ഫാസ്റ്റിനും നേരെയാണ് കല്ലേറുണ്ടായത്. നീലേശ്വരം റെയിൽവെ സ്റ്റേഷന് സമീപം ഓക്ക എക്സപ്രസ് ട്രെയിനിനും കല്ലുപതിച്ചു. ഒരേസമയത്ത് മൂന്നിടത്ത് െട്രയിനിന് നേരെ കല്ലേറുണ്ടായത് ആസൂത്രിതമാണെന്ന സംശയമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജനകീയ ഇടപെടലിനായി ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തത്. എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി. സുമേഷ്, കോർപറേഷൻ കൗൺസിലർമാർ, ആർ.പി.എഫ്, റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കണ്ണൂരില്‍ നിന്നുള്ള ചരക്കുവിമാന സര്‍വിസ് ഇന്നത്തേക്ക് മാറ്റി
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള ആദ്യ കാര്‍ഗോ വിമാന സർവിസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി. വ്യാഴാഴ്ച വൈകീട്ട് നാലിന് ഷാര്‍ജയിലേക്ക് നടത്താനിരുന്ന സര്‍വിസാണ് സാങ്കേതിക കാരണത്താല്‍ വിമാനം എത്താത്തതിനെ തുടര്‍ന്ന് റീഷെഡ്യൂള്‍ ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30നാണ് വിമാനം പുറപ്പെടുക. ബംഗളൂരുവില്‍ നിന്ന് എത്തേണ്ടിയിരുന്ന കാര്‍ഗോ വിമാനമാണ് സാങ്കേതിക കാരണത്താല്‍ റദ്ദാക്കിയത്. മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
കാര്‍ഗോ സര്‍വിസിനുള്ള സമ്മതപത്രം മന്ത്രിമാരായ എ.കെ. ശശീന്ദ്രന്, പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ ചേര്‍ന്ന് കാര്‍ഗോ സര്‍വിസ് നടത്തുന്ന ദ്രാവിഡന് ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എം.ഡി. ഉമേഷ് കാമത്തിന് കൈമാറി. പി. സന്തോഷ് കുമാര്‍ എം.പി., കെ.കെ. ശൈലജ എം.എല്‍.എ., കിയാല്‍ എം.ഡി. സി. ദിനേശ്കുമാര്‍, നഗരസഭ ചെയര്മാന് എന്‍. ഷാജിത്ത്, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി തുടങ്ങിയവര്‍ പങ്കെടുത്തു.
Kannur
ഇനി വന്ദേ ട്രെയിനുകളുടെ കാലം; 200 വന്ദേ ഭാരത്, 50 വന്ദേ സ്ലീപ്പര്‍ വണ്ടികള്‍ കുതിക്കും
കണ്ണൂർ: ഇന്ത്യയിൽ ഇനി വന്ദേ ട്രെയിനുകളുടെ കാലം. 2025-26 വർഷം 200 വന്ദേഭാരത് വണ്ടികൾ നിർമിക്കും. 100 നോൺ എ.സി. അമൃത് ഭാരത് വണ്ടികളും 2025-27-നുള്ളിൽ 50 വന്ദേ സ്ലീപ്പർ വണ്ടികളും പുറത്തിറക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ആദ്യത്തെ വന്ദേസ്ലീപ്പർ അന്തിമ ടെസ്റ്റിങ്ങിലാണെന്നും മന്ത്രി പറഞ്ഞു. 17,500 എ.സി. ജനറൽ കോച്ചുകളും നിർമിക്കും. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഐ.സി.എഫ്. കോച്ചുകൾ മാറ്റി എൽ.എച്ച്.ബി. കോച്ചുകളിലേക്ക് മാറും. ഈവർഷം മാർച്ച് 31-നുള്ളിൽ 1400 ജനറൽ കോച്ചുകൾ പുറത്തിറങ്ങും. 2025-26-നുള്ളിൽ 2000 കോച്ചുകളും.
റെയിൽവേ വികസനത്തിന് ബജറ്റിൽ ആകെ വകയിരുത്തിയത് 2,52,000 കോടി. ഇന്ത്യൻ റെയിൽവേക്ക് 2,29,555.67 കോടിയും നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് 19,000 കോടിയുമാണ് അനുവദിച്ചത്. ബാക്കി മറ്റുപദ്ധതികൾക്കാണ്.രാജ്യത്തുണ്ടായ തീവണ്ടിയപകടങ്ങളുടെ അടക്കം പശ്ചാത്തലത്തിൽ കവച് ഉൾപ്പെടെ റെയിൽവേ സുരക്ഷയ്ക്ക് ബജറ്റ് കൂടുതൽ ഊന്നൽ നൽകി. സുരക്ഷയ്ക്കായി 1.14 ലക്ഷം കോടി രൂപ നീക്കിവെച്ചു. പാളം നവീകരണത്തിന് 22,800 കോടി രൂപയും. മുൻവർഷത്തെക്കാൾ 5149 കോടിരൂപയുടെ വർധന. ഭക്ഷ്യസുരക്ഷയ്ക്കായി 600 ബേസ് കിച്ചൺ കമ്മിഷൻ ചെയ്യും.റെയിൽവേ ബജറ്റ്: പ്രധാന വികസനപദ്ധതികൾക്കായി നീക്കിവെച്ച തുക (കോടി രൂപയിൽ)
Kannur
ദേശീയ ആരോഗ്യ ദൗത്യത്തിൽ ഒഴിവുകൾ
കണ്ണൂർ:ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ കീഴിൽ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് എന്നീ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.ഫെബ്രുവരി നാലിന് വൈകീട്ട് അഞ്ച് വരെ അപേക്ഷകൾ സ്വീകരിക്കും. യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും www.arogyakeralam.gov.in വെബ്സൈറ്റ് സന്ദർശിക്കുക.
Kannur
ചോക്ലറ്റ് കേടായതിന്റെ പേരിൽ അക്രമം; നാലു പേർക്കെതിരെ കേസ്
കണ്ണൂർ: ചോക്ലറ്റ് കേടായതിന്റെ പേരിൽ കടയിൽ നാശനഷ്ടം വരുത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത നാലുപേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ശ്രീപുരത്തെ അജ്ഫാൻ ഡേറ്റ്സ് ആന്‍ഡ് നട്സ് ഷോപ്പിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം.സ്ഥാപനത്തിലെത്തി ചോക്ലറ്റ് വാങ്ങി മടങ്ങിയ രണ്ടുപേർ സാധനം കേടായെന്ന് പറഞ്ഞ് തിരിച്ചെത്തി സാധനങ്ങൾ നിലത്തെറിഞ്ഞ് നശിപ്പിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.ജീവനക്കാരുടെ കൈയിൽനിന്നും അക്രമദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി വിഡിയോ ഡിലീറ്റ് ചെയ്തതായും കടയിൽ 6500 രൂപയുടെ നഷ്ടമുണ്ടായതായും പരാതിയിൽ പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു