സി-ഡിറ്റിൽ അഭിമുഖം ശനിയാഴ്ച

കണ്ണൂർ : സി-ഡിറ്റിന്റെ എഫ്.എം.എസ് – എം.വി.ഡി പ്രോജക്ടിലേക്ക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ തിരഞ്ഞെടുക്കുന്നു. ഹൗസ് കീപ്പിങ്ങിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർഥികൾ 19-ന് രാവിലെ 10-ന് തളിപ്പറമ്പ് സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ നടത്തുന്ന നേരിട്ടുള്ള അഭിമുഖത്തിൽ ബയോഡേറ്റയും ആധാർ കാർഡും സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. ഫോൺ: 9744195601