മുഴപ്പിലങ്ങാട് ബീച്ചിലെ വാഹന നിയന്ത്രണം പിൻവലിച്ചു
കണ്ണൂർ : മുഴപ്പിലങ്ങാട് ബീച്ചിലെ വാഹന നിയന്ത്രണം പിൻവലിച്ചു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം മഴ കുറഞ്ഞ സാഹചര്യത്തിൽ പിൻവലിച്ചതായി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. അപകടം ഒഴിവാക്കാൻ ജീവനക്കാരുടെ നിർദേശങ്ങൾ പാലിക്കണമെന്നും സെക്രട്ടറി അറിയിച്ചു.