Connect with us

Kerala

ആസാദി കാ അമൃത് മഹോത്സവ്: ബോധവത്കരണ പ്രദർശനം 18ന് സമാപിക്കും

Published

on

Share our post

ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലെ സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ പയ്യന്നൂരിൽ സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടി ആഗസ്ത് 18ന് സമാപിക്കും.

പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, ഐ. സി. ഡി. എസ്, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുമായി ചേർന്നാണ് സംയോജിത ആശയ വിനിമയ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തിലാണ് പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിൽ ബോധവൽക്കരണ പരിപാടി ആരംഭിച്ചത്.

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട അപൂർവ്വ ഫോട്ടോ പ്രദർശനം, തപാൽ, ശുചിത്വമിഷൻ, ആയുഷ് ഹോമിയോ തുടങ്ങി വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ, ആധാർ തിരുത്തൽ ഉൾപ്പെടെയുള്ള സേവനങ്ങൾ, സൗജന്യ മെഡിക്കൽ ക്യാമ്പ്, കലാപരിപാടികൾ എന്നിവയാണുള്ളത്.

സ്വച്ഛഭാരത് അഭിയാൻ എന്ന വിഷയത്തിൽ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ഇ മോഹനൻ, പ്രധാനമന്ത്രി തൊഴിൽ ദായക പദ്ധതിയെക്കുറിച്ച് ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ ആർ. കെ സ്മിത, അപകടങ്ങളും പ്രഥമ ശുശ്രൂഷയും സംബന്ധിച്ച് പയ്യന്നൂർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ അരുൺ എന്നിവർ ക്ലാസെടുത്തു.

പയ്യന്നൂർ ഐ.സി.ഡി.എസിനു കീഴിലെ 300 അങ്കണവാടികളിൽ നിന്നുള്ള വർക്കർമാരും ഹെൽപ്പർമാരും ക്ലാസിൽ പങ്കെടുത്തു. സമാപന ദിവസം ഡിജിറ്റൽ ബാങ്കിംഗും സർക്കാർ ഫിനാൻസ് സ്‌കീമുകളും എന്ന വിഷയത്തിൽ കെ. ജെ ഫ്രാൻസിസ്, മിഷൻ ഇന്ദ്രധനുഷ് എന്ന വിഷയത്തിൽ ഡോ.അശ്വിൻ എന്നിവരും ക്ലാസെടുക്കും.

സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ കണ്ണൂർ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ബിജു കെ .മാത്യു, ടെക് നിക്കൽ അസിസ്റ്റന്റ് കെ. എസ് ബാബു രാജൻ എന്നിവരാണ് ബോധവൽക്കരണ പ്രദർശന പരിപാടിക്ക് നേതൃത്വം നൽകുന്നത്.


Share our post

Kerala

കണ്ണൂർ ട്രാഫിക് എ.എസ്.ഐ എം. പി. അശോകൻ നിര്യാതനായി

Published

on

Share our post

കൂടാളി : കുംഭം ഇളമ്പിലാൻ ഹൌസിൽ എം.പി. അശോകൻ( 53 ) (കണ്ണൂർ ട്രാഫിക് യൂണിറ്റ് അസി :സബ് ഇൻസ്‌പെക്ടർ )നിര്യാതനായി. ഭാര്യ :നിഷ. മക്കൾ :അഭിഷേക്, അഭിരാമി (വിദ്യാർത്ഥികൾ കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ ). സഹോദരങ്ങൾ :രാജൻ, പ്രസന്ന,തങ്കമണി, പുഷ്പ,പരേതനായ പത്മനാഭൻ.പരേതരായ ഇളമ്പിലാൻ കുഞ്ഞിക്കണ്ണൻ, മുല്ലപ്പള്ളി നാരായണി എന്നിവരുടെ മകനാണ്.


Share our post
Continue Reading

Kerala

റോഡ് തടസപ്പെടുത്തി സമരം: കോഴിക്കോടും സി.പി.എം നേതാക്കൾക്കെതിരെ കേസ്

Published

on

Share our post

കോഴിക്കോട് : റോഡ് ഗതാഗതം തടസപ്പെടുത്തി സമരം ചെയ്ത സിപിഎം നേതാക്കൾക്കെതിരെ കോഴിക്കോടും പൊലീസ് കേസെടുത്തു. ഇന്നലെ സംഘടിപ്പിച്ച ആദായ നികുതി ഓഫീസ് ഉപരോധത്തിനിടെ ഗതാഗതം തടസപ്പെടുത്തിയതിനാണ് കേസ്. സിപിഎം നേതാക്കളായ പി. നിഖിൽ, കെ കെ ദിനേശൻ, കെ ടി കുഞ്ഞിക്കണ്ണൻ, തുടങ്ങിയവർക്കെതിരെയാണ് കേസ്. സമരത്തിന് നേതൃത്വം കൊടുത്ത എ വിജയരാഘവൻ, ജില്ലാ സെക്രട്ടറി എം മെഹബൂബ് തുടങ്ങിയവരെ പ്രതി ചേർത്തിട്ടില്ല. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനുമാണ് കേസെടുത്തത്. ഗതാഗതം തടസപ്പെടുത്തി സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നത്.


Share our post
Continue Reading

Kerala

ടോയ്‌ലെറ്റില്‍ അധികനേരം ഫോണുപയോഗിക്കാറുണ്ടോ?; പൈല്‍സിന് സാധ്യത

Published

on

Share our post

ചിലശീലങ്ങൾ എത്രയങ്ങോട്ട് ശ്രമിച്ചാലും മാറ്റാൻ ബുദ്ധിമുട്ടാണ്. പക്ഷേ, ഇതങ്ങ് മാറ്റിയില്ലെങ്കിൽ പണി പൈൽസായിട്ടാണ് വരുന്നത്. ടോയ്‌ലെറ്റിൽ അധികനേരം ഫോണുപയോഗിച്ചിരിക്കുന്നത് പൈൽസിനുള്ള സാധ്യത കൂട്ടുമെന്ന് ഡോക്ടർമാർ പറയുന്നു. മുംബൈയിൽ നടന്ന പരിപാടിയിലാണ് ഗ്ലെനിഗിൽസ് ആശുപത്രിയിലെ ഡോക്ടർ ജിഗ്നേഷ് ഗാന്ധി വിഷയത്തിന്റെ ഗൗരവം പങ്കുവെച്ചത്.ജീവിതശൈലിയും വെള്ളം കുടിക്കാത്തതും ജങ്ക്ഫുഡും പൈൽസിലേക്ക് നയിക്കുന്ന പ്രധാനകാരണങ്ങളാണ്. ഫോൺ നോക്കുന്നത് അധികനേരം ടോയ്‌ലെറ്റിൽ ചെലവഴിക്കാനിടവരുത്തും. ഇത് മലാശയത്തിൽ സമ്മർദമുണ്ടാക്കുകയും വീക്കത്തിനുംമറ്റും കാരണമാവുകയും ചെയ്യും. നേരത്തേത്തന്നെ ടോയ്‌ലെറ്റിൽ അധികനേരം ഫോണുപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!