Kannur
പാലം നിർമാണ മറവിൽ കണ്ടൽ നശീകരണവും തണ്ണീർത്തടം നികത്തലും
പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ പഴയങ്ങാടി പാലത്തിനടുത്തായി പുതിയ പാലം നിർമാണത്തിന്റെ മറവിൽ താവം ഭാഗത്ത് കണ്ടൽ നശീകരണവും തണ്ണീർത്തടം നികത്തലും തകൃതി.
തീരദേശ പരിപാലന നിയമത്തിന്റെ സോൺ ഒന്നിൽ പെട്ട, നിർമാണ പ്രവർത്തനത്തിന് അനുമതിയില്ലാത്ത മേഖലയിലാണ് സ്വകാര്യ വ്യക്തി തണ്ണീർത്തടം നികത്തി നിർമാണ പ്രവർത്തനം നടത്തുന്നത്. കണ്ടൽ നശിപ്പിച്ച് മണ്ണിട്ട് നികത്തുന്ന മേഖല കണ്ണൂർ ജില്ലാ പരിസ്ഥിതി ഏകോപന സമിതി പഠന സംഘം സന്ദർശിച്ചു.
മണ്ണുമാന്തി ഉപയോഗിച്ച് മണ്ണ് നികത്തി നിർമാണ പ്രവർത്തനം തുടരുന്നതിനെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് പഠനസംഘം ചെറുകുന്ന് പഞ്ചായത്ത് സെക്രട്ടറിയോട് നേരിട്ട് ആവശ്യപ്പെട്ടു. നിർമാണ പ്രവർത്തനം നിർത്തിവെക്കാൻ സ്റ്റോപ് മെമ്മോ നൽകിയതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പാലം നിർമാണത്തിനാവശ്യമായ കോൺക്രീറ്റ് മിക്സിങ് കേന്ദ്രം സ്ഥാപിക്കുന്നതിനു വേണ്ടിയാണ് ഈ അനധികൃത നിർമാണം എന്നാണ് വിവരം.
പുഴ മലിനീകരണത്തിനും ജൈവ വൈവിധ്യ നാശത്തിനും ഇത് ഇടവരുത്തും. കോൺക്രീറ്റ് മിക്സിങ് മൊബൈൽ യൂനിറ്റുകൾ വഴി തയാറാക്കി പമ്പ് ചെയ്യാൻ സൗകര്യമുണ്ടെന്നിരിക്കെ പാലം പണിയുടെ മറവിൽ വൻതോതിൽ സ്ഥലം നികത്തിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്വകാര്യ വ്യക്തി നടത്തുന്ന കണ്ടൽ നശീകരണവും തണ്ണീർത്തടം നികത്തലും അനധികൃത നിർമാണത്തിനുമെതിരെ നിയമ നടപടികളിലേക്കു നീങ്ങേണ്ടി വന്നാൽ പാലം നിർമാണത്തിനു തടസ്സം നേരിടും. ഇത്തരം സാഹചര്യം അധികൃതർ സൃഷ്ടിക്കുന്നത് ജനങ്ങളുടെ സുരക്ഷിത യാത്രാവകാശത്തിന്റെ ലംഘനമാകുമെന്നും പഠന സംഘം വിലയിരുത്തി.
സീക്ക് ഡയറക്ടർ ടി.പി. പത്മനാഭൻ, ജില്ല പരിസ്ഥിതി ഏകോപന സമിതി ചെയർമാൻ എൻ. സുബ്രഹ്മണ്യൻ, കൺവീനർ ഡോ.കെ.ഇ. കരുണാകരൻ, കെ.പി. ചന്ദ്രാംഗദൻ, എം.കെ. ലക്ഷ്മണൻ, കെ.എം. വിജയകുമാർ, സതീശൻ കുഞ്ഞിമംഗലം, വി.വി. സുരേഷ്, രാജൻ, പി. കുഞ്ഞിക്കണ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധ നടത്തിയത്.
Kannur
ആദിതാളം ട്രൈബൽ ജില്ലാ കലോത്സവം ശ്രദ്ധേയമായി
തദ്ദേശീയ മേഖലയിലെ കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിനും തനത് കലകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ആദിതാളം ട്രൈബൽ ജില്ലാ കലോത്സവം ശ്രദ്ധേയമായി. ശ്രീകണ്ഠാപുരം പൊടിക്കളം മേരിഗിരി ഹയർ സെക്കൻഡറി സ്‌കൂളിൽ അഡ്വ. സജീവ് ജോസഫ് എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്‌സൺ ഡോ. കെ.വി ഫിലോമിന ടീച്ചർ അധ്യക്ഷയായി.ജില്ലയിലെ 29 സി.ഡി.എസുകളിലെ ബാലസഭകളിൽ നിന്നായി മൂന്നൂറിലധികം കുട്ടികളാണ് മേളയിൽ പങ്കെടുത്തത്. നാടൻപാട്ട്, നാടോടി നൃത്തം, കോൽക്കളി, ലളിതഗാനം, കവിത പാരായണം, പ്രസംഗം, മിമിക്രി, മോണോ ആക്ട്, സിനിമാറ്റിക് ഡാൻസ്, ചിത്ര രചന പെൻസിൽ, ജലച്ചായം, കവിത രചന കഥ രചന, ക്ലേ മോഡലിങ്, കരകൗശല മത്സരം തുടങ്ങിയ മത്സരങ്ങളാണ് നഗരത്തിലെ അഞ്ച് വേദികളിലായി സംഘടിപ്പിച്ചത്.
കലാമത്സരങ്ങൾക്കൊപ്പം തനത് കലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കൊക്ക മാന്തിക്കളി, പുനംകുത്ത് പാട്ട്, മംഗലം കളി, സീതക്കളി, ഉപകരണ സംഗീതത്തിൽ തുടി, ചീനി എന്നിവയും അരങ്ങേറി.ശ്രീകണ്ഠപുരം നഗരസഭ വൈസ് ചെയർമാൻ കെ ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.പി ചന്ദ്രാംഗദൻ മാസ്റ്റർ, ജോസഫീന ടീച്ചർ, വി.പി നസീമ, ത്രേസ്യാമ്മ മാത്യു, കെ.സി ജോസഫ് കൊന്നക്കൽ, കൗൺസിലർമാരായ വിജിൽ മോഹൻ, കെ.വി ഗീത, ടി, ആർ നാരായണൻ, ബിജു പുതുശ്ശേരി, നഗരസഭ സെക്രട്ടറി ടി.വി നാരായണൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം വി ജയൻ, സി.ഡി.എസ് ചെയർപേഴ്‌സൺ എ ഓമന, മെമ്പർ സെക്രട്ടറി പി. പ്രേമരാജൻ, പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പൽ സ്‌കൂൾ ബ്രദർ. ഡോ. റെജി സ്‌കറിയ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
Kannur
സ്പോർട്സ് സ്‌കോളർഷിപ്പ് അവാർഡ് (ആർമി) അപേക്ഷകൾ ക്ഷണിച്ചു
സൈന്യത്തിൽ സേവനത്തിലുള്ളവരുടെയും, വിമുക്തഭടന്മാരുടെയും, ആശ്രിതരായ, ദേശീയ, അന്താരാഷ്ട്ര തലത്തിൽ സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുത്ത മക്കൾക്കുള്ള സ്പോർട്സ് സ്‌കോളർഷിപ്പിന്റെ അവാർഡുകൾ നൽകുന്നതിനായി മിനിസ്ട്രി ഓഫ് ഡിഫെൻസ് (ആർമി) അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ ഫെബ്രുവരി 15ന് മുൻപ് കണ്ണൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2700069.
Kannur
ഇനി വന്ദേ ട്രെയിനുകളുടെ കാലം; 200 വന്ദേ ഭാരത്, 50 വന്ദേ സ്ലീപ്പര്‍ വണ്ടികള്‍ കുതിക്കും
കണ്ണൂർ: ഇന്ത്യയിൽ ഇനി വന്ദേ ട്രെയിനുകളുടെ കാലം. 2025-26 വർഷം 200 വന്ദേഭാരത് വണ്ടികൾ നിർമിക്കും. 100 നോൺ എ.സി. അമൃത് ഭാരത് വണ്ടികളും 2025-27-നുള്ളിൽ 50 വന്ദേ സ്ലീപ്പർ വണ്ടികളും പുറത്തിറക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ആദ്യത്തെ വന്ദേസ്ലീപ്പർ അന്തിമ ടെസ്റ്റിങ്ങിലാണെന്നും മന്ത്രി പറഞ്ഞു. 17,500 എ.സി. ജനറൽ കോച്ചുകളും നിർമിക്കും. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഐ.സി.എഫ്. കോച്ചുകൾ മാറ്റി എൽ.എച്ച്.ബി. കോച്ചുകളിലേക്ക് മാറും. ഈവർഷം മാർച്ച് 31-നുള്ളിൽ 1400 ജനറൽ കോച്ചുകൾ പുറത്തിറങ്ങും. 2025-26-നുള്ളിൽ 2000 കോച്ചുകളും.
റെയിൽവേ വികസനത്തിന് ബജറ്റിൽ ആകെ വകയിരുത്തിയത് 2,52,000 കോടി. ഇന്ത്യൻ റെയിൽവേക്ക് 2,29,555.67 കോടിയും നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് 19,000 കോടിയുമാണ് അനുവദിച്ചത്. ബാക്കി മറ്റുപദ്ധതികൾക്കാണ്.രാജ്യത്തുണ്ടായ തീവണ്ടിയപകടങ്ങളുടെ അടക്കം പശ്ചാത്തലത്തിൽ കവച് ഉൾപ്പെടെ റെയിൽവേ സുരക്ഷയ്ക്ക് ബജറ്റ് കൂടുതൽ ഊന്നൽ നൽകി. സുരക്ഷയ്ക്കായി 1.14 ലക്ഷം കോടി രൂപ നീക്കിവെച്ചു. പാളം നവീകരണത്തിന് 22,800 കോടി രൂപയും. മുൻവർഷത്തെക്കാൾ 5149 കോടിരൂപയുടെ വർധന. ഭക്ഷ്യസുരക്ഷയ്ക്കായി 600 ബേസ് കിച്ചൺ കമ്മിഷൻ ചെയ്യും.റെയിൽവേ ബജറ്റ്: പ്രധാന വികസനപദ്ധതികൾക്കായി നീക്കിവെച്ച തുക (കോടി രൂപയിൽ)
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു