പാർക്കിങ്ങിന് ഫീസ് ഈടാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം

തലശ്ശേരി: പഴയ ബസ് സ്റ്റാൻഡിലെ ആശുപത്രി റോഡിൽ പാർക്കിങ്ങിന് ഫീസ് ഈടാക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ മുസ്‍ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി ധർണ നടത്തി. പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള ജൂബിലി ഷോപ്പിങ് കോംപ്ലക്സിൽ എത്തുന്നവർക്ക് പാർക്കിങ് സൗകര്യം ഏർപ്പെടുത്തേണ്ടത് നഗരസഭയുടെ കടമയാണെന്നിരിക്കെ വാഹനങ്ങൾക്ക് പാർക്കിങ് ഫീസ് ഈടാക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
എ.കെ.സക്കറിയ അധ്യക്ഷത വഹിച്ചു. കെ.സി.അഹമ്മദ്, എൻ.മഹമൂദ്, സാഹിർ പാലക്കൽ, റഷീദ് കരിയാടൻ, എൻ.മൂസ, തസ്‍ലിം ചേറ്റംകുന്ന്, റഷീദ് തലായി, മുനവർ അഹമ്മദ്, ടി.പി.ഷാനവാസ്, ടി.കെ.ജമാൽ, കെ.പി.ജംഷീർ, ജനറൽ സെക്രട്ടറി അഹമ്മദ് അൻവർ ചെറുവക്കര, വി.ജലീൽ എന്നിവർ പ്രസംഗിച്ചു.