ഓണം മേളയിൽ നിന്ന് ഒറ്റത്തവണ ഉപയോഗ വസ്തുക്കൾ പിടികൂടി

Share our post

കണ്ണൂർ : പോലീസ് മൈതാനിയിലെ ഓണം ഫെയറിലെ(ടൈറ്റാനിക്) ഫുഡ്കോർട്ടിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ വൻതോതിൽ നിരോധിത ഒറ്റത്തവണ ഉപയോഗ വസ്തുക്കൾ പിടികൂടി.

32 കിലോ പേപ്പർ കപ്പ്, 5000 തെർമോകോൾ പ്ലേറ്റുകൾ, 20 കിലോ പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ കപ്പുകൾ എന്നിവയാണു പിടിച്ചെടുത്ത് കോർപറേഷൻ ആരോഗ്യ വിഭാഗത്തിനു കൈമാറിയത്. മുഴുവൻ ഉൽപന്നങ്ങളും ഹൈദരാബാദിൽ നിന്ന് എത്തിച്ചതാണെന്ന് ഫുഡ് കോർട്ട് ജീവനക്കാർ മൊഴി നൽകി.

സംഘാടകർക്കു പിഴ ചുമത്താൻ കോർപറേഷന് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിർദേശം നൽകി. പൊലീസ് മൈതാനിയിൽ തന്നെയുള്ള മറ്റു പ്രദർശനശാലകളിലും സ്ക്വാഡ് പരിശോധന നടത്തി. ഹരിത പെരുമാറ്റച്ചട്ടം കർശനമായി പാലിക്കാൻ എല്ലാ വിപണനശാലകൾക്കും നിർദേശം നൽകി.

സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ.അജയകുമാർ, കോർപറേഷൻ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി.ആർ.സന്തോഷ് കുമാർ, ഷെറീകുൽ അൻസാർ എന്നിവർ നേതൃത്വം നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!