ഈ തൊഴിൽ ചെയ്യുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്ക് പ്രധാനമന്ത്രിയുടെ പുതിയ പദ്ധതി: ഈടില്ലാതെ കുറഞ്ഞ പലിശക്ക് ലക്ഷങ്ങൾ വായ്‌പ

ന്യൂഡൽഹി: പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിച്ച 13,000 കോടിയുടെ പ്രധാനമന്ത്രി വിശ്വകർമ്മ യോജനയിൽ 30 ലക്ഷം കരകൗശലത്തൊഴിലാളികൾക്ക് അഞ്ച് ശതമാനം പലിശയ്‌ക്ക് ഈടില്ലാതെ വായ്പ നൽകും. പരമ്പരാഗത ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും നിലവാരം മെച്ചപ്പെടുത്തി ആഗോളവിപണിയിൽ സ്ഥാനമുറപ്പിക്കലാണ് ലക്ഷ്യമെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്‌ണവ് അറിയിച്ചു.
പദ്ധതി ഇങ്ങനെ
* 2028 വരെ അഞ്ച് വർഷത്തേക്ക് 13,000 കോടി രൂപ വകയിരുത്തി.
* പി.എം വിശ്വകർമ സർട്ടിഫിക്കറ്റ്, ഐ.ഡി കാർഡ്
* 5% പലിശയ്‌ക്ക് ആദ്യ ഗഡു ഒരു ലക്ഷവും രണ്ടാം ഗഡു 2 ലക്ഷവും വായ്‌പ.
* കഴിവുകൾ വർദ്ധിപ്പിക്കാൻ പരിശീലനം
* ഉപകരണങ്ങൾ വാങ്ങാൻ ഇൻസെന്റീവ്
* ഡിജിറ്റൽ ഇടപാടുകൾക്ക് പ്രോത്സാഹനം
* വിപണി പിന്തുണ ആദ്യഘട്ടത്തിൽ
18 പരമ്പരാഗത വ്യവസായങ്ങൾ
ആശാരിപ്പണി, ബോട്ട് നിർമ്മാതാക്കൾ, കവച നിർമ്മാണം, കൊല്ലപ്പണി, ചുറ്റിക-ഉപകരണ നിർമ്മാണം, പൂട്ട്നിർമ്മാണം, സ്വർണപ്പണി, കുംഭാരൻമാർ, ശിൽപികൾ/കല്ല് കൊത്തുകാർ/കല്ല് പൊട്ടിക്കുന്നവർ, ചെരുപ്പുകുത്തി, മേശരി, കൊട്ട/ പായ /ചൂൽ നിർമ്മാണം /കയർ നെയ‌്‌ത്ത്, പാവ /കളിപ്പാട്ട നിർമ്മാണം (പരമ്പരാഗതം), ബാർബർ, മാല കെട്ടുകാർ, അലക്കുതൊഴിലാളികൾ, തയ്യൽപ്പണി, മത്സ്യ വല നിർമ്മാണം.