Connect with us

Kerala

സ്റ്റേഷനില്‍ പോകാതെ തന്നെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രം

Published

on

Share our post

തിരുവനന്തപുരം: സ്റ്റേഷനില്‍ പോകാതെ തന്നെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓൺലൈനായി അപേക്ഷ നൽകുന്നതിനെ കുറിച്ച് വിശദീകരിച്ച് കേരള പൊലീസ്. അപേക്ഷകൻ ഒരു പൊലീസ് കേസിലും പെട്ടിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തുന്ന “സർട്ടിഫിക്കറ്റ് ഓഫ് നോൺ ഇൻവോൾവ്മെൻ്റ് ഇൻ ക്രിമിനൽ ഓഫെൻസസ്” ജോലി, പഠനം, റിക്രൂട്ട്മെന്റുകൾ, യാത്രകൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾക്ക് ആവശ്യമാണ്. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പ് ആയ പോൽ ആപ്പിലൂടെ ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് പൊലീസ് അറിയിച്ചു.

പോൽ ആപ് ഇൻസ്റ്റാൾ ചെയ്ത് രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ സർവീസ് എന്ന ഭാഗത്ത് Certificate of Non Involvement in Offences സെലക്ട് ചെയ്തശേഷം ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം. പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, വിലാസം തെളിയിക്കുന്ന ആധാർ പോലുള്ള രേഖകൾ, എന്ത് ആവശ്യത്തിനുവേണ്ടി ആരാണ് നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് എന്നതിന്റെ ഡിജിറ്റൽ പകർപ്പുകൾ എന്നിവ ആവശ്യപ്പെടുന്ന സ്ഥലത്ത് അപ്‌ലോഡ് ചെയ്തു നൽകണം.

ജില്ലാ പൊലീസ് മേധാവിയിൽ നിന്നാണോ സ്റ്റേഷൻ ഹൗസ് ഓഫീസറിൽ നിന്നാണോ സർട്ടിഫിക്കറ്റ് ആവശ്യമുള്ളത് എന്ന് സെലക്ട് ചെയ്തു നൽകാൻ വിട്ടുപോകരുത്. വിവരങ്ങളും രേഖകളും നൽകി കഴിഞ്ഞാൽ ട്രഷറിയിലേയ്ക്ക് ഓൺലൈൻ ആയി ഫീസ് അടയ്ക്കുന്നതിനുള്ള ലിങ്ക് ഇതോടൊപ്പം ലഭിക്കും. അതുപയോഗിച്ച് ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയിൽ പൊലീസ് അന്വേഷണം നടത്തി സർട്ടിഫിക്കറ്റ് അനുവദിക്കും.

ഇത് ആപ്പിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. ഇതിന് വേണ്ടി സ്റ്റേഷനിൽ പോകേണ്ടതില്ലെന്നും പൊലീസ് വിശദീകരിച്ചു. തുണ പോർട്ടൽ വഴിയും സമാനമായ രീതിയിൽ അപേക്ഷിക്കാം. വിദേശരാജ്യങ്ങളിലേയ്ക്ക് പോകുന്നതിന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ബന്ധപ്പെട്ട പാസ്പോർട്ട് സേവാ കേന്ദ്ര / റീജിയണൽ പാസ്പോർട്ട് ഓഫീസിനെയാണ് സമീപിക്കേണ്ടതെന്നുള്ളതും ശ്രദ്ധിക്കണമെന്ന് പൊലീസ് അറിയിച്ചു.


Share our post

Kerala

കുപ്പിയുടെ കാര്യത്തില്‍ കടുപ്പിച്ച്‌ കേന്ദ്രം,ഏപ്രില്‍ ഒന്ന് മുതൽ പുനരുപയോഗിക്കാവുന്ന കുപ്പികള്‍ നിര്‍ബന്ധം

Published

on

Share our post

വരുന്ന ഏപ്രില്‍ ഒന്നാം തീയതി മുതല്‍ 30 ശതമാനം റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിർബന്ധമാക്കിയ കേന്ദ്രസർക്കാറിന്റെ ഉത്തരവിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങി വൻകിട പാനീയ കമ്പനികള്‍.കൊക്കക്കോള, പെപ്സി, എന്നിവ ഉള്‍പ്പെടെയുള്ള പാനീയ നിർമ്മാതാക്കളാണ് സർക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. റീസൈക്കിള്‍ ചെയ്ത ബോട്ടിലുകളുടെ ലഭ്യത സംബന്ധിച്ചുള്ള ആശങ്കകളാണ് കോടതി കയറാൻ കമ്പനികളെ പ്രേരിപ്പിച്ചത്. ഉല്‍പ്പന്നങ്ങള്‍ക്ക് ഉയർന്ന ഡിമാൻഡ് നില്‍ക്കുന്ന വേനല്‍ക്കാലത്ത് ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നത് വില്പനയെ ബാധിക്കും എന്ന ആശങ്കയാണ് കമമ്പകള്‍ക്കുള്ളത്.


Share our post
Continue Reading

Kerala

ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു ; വെള്ളിയാഴ്ച മുതൽ വേനൽ മഴ

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. കാസർകോട്, കണ്ണൂർ ജില്ലകളിൽ 38°സെലഷ്യസ് വരെയും മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, ജില്ലകളിൽ 37°സെലഷ്യസ് വരെയും താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 36°സെലഷ്യസ് വരെയാകാം. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് സാധാരണയെക്കാൾ 2 മുതൽ 3°സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാത, സൂര്യതാപ സാധ്യതകൾ കണക്കിലെടുത്ത് പൊതുജനം ജാഗ്രത പാലിക്കണം. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെ സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.

കൊടും ചൂടിൽ നിന്ന് ആശ്വാസമായി സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ വേനൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി വരുന്ന വെള്ളി, ശനി, ഞായർ (ഫെബ്രുവരു 28, മാര്‍ച്ച് 1, 2) ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ യെല്ലോ പ്രഖ്യാപിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റു ദിവസങ്ങളിൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. അതേസമയം, അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Breaking News

തിരുവനന്തപുരം കൂട്ടക്കൊല; ഓര്‍മ തെളിഞ്ഞപ്പോള്‍ മാതാവ് ഷെമി ആദ്യം തിരക്കിയത് മകന്‍ അഫ്‌സാനെ

Published

on

Share our post

തിരുവനന്തപുരം: കൂട്ടക്കൊലയില്‍ അഫാന്റെ ക്രൂര ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുന്ന മാതാവ് ഷെമി ഓര്‍മ തെളിഞ്ഞപ്പോള്‍ ആദ്യം തിരക്കിയത് മകന്‍ അഫ്‌സാനെ. അഫ്‌സാനെ കാണണമെന്നും തന്റെ അടുക്കലേക്ക് കൊണ്ടുവരണമെന്നും ഷെമി പറഞ്ഞു. എന്നാല്‍ മകന്‍ മരിച്ച വിവരം മാതാവിനെ അറിയിച്ചിട്ടില്ല.ഗുരുതര പരിക്കേറ്റ മാതാവ് ഷെമി വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ തലയില്‍ 13 തുന്നലുകളും രണ്ടു കണ്ണുകള്‍ക്കും താഴ്ഭാഗത്തായുള്ള എല്ലുകളും പൊട്ടിയിട്ടുണ്ട്. സംസാരിക്കാനും പ്രയാസമുണ്ടെങ്കിനും ഷമി അടുത്ത ബന്ധുവിനോട് സംസാരിച്ചിരുന്നു. കാര്യങ്ങളെക്കുറിച്ച് ഓര്‍ത്ത് കരഞ്ഞു. അതേ സമയം അഫാനെ പറ്റി ഒന്നും ചോദിച്ചില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

കൂട്ടക്കൊലയിലെ പ്രതി അഫാന്റെ മാതാവ് ഷെമിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. കട്ടിലില്‍ നിന്ന് വീണ് തല തറയില്‍ ഇടിച്ചെന്നാണ് ഷെമി മൊഴി നല്‍കിയത്. ഗുരുതരമായി പരിക്കേറ്റ ഷെമിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന വിശദീകരണംഅതേസമയം, ഞെട്ടല്‍ മാറതെ അഫാന്റെ സുഹൃത്തുകള്‍. സ്റ്റേഷനിലേക്ക് പോകുന്നതിനു തൊട്ടുമുമ്പ് സുഹൃത്തുക്കളിലൊരാള്‍ കണ്ടിരുന്നു. ഒരു കൂസലുമില്ലാതെ സൗഹൃദ സംഭാഷണം നടത്തിയിരുന്നു.”എനിക്ക് സ്റ്റേഷനിലേക്ക് ഒന്ന് പോകണം, ഒന്ന് ഒപ്പിടാനുണ്ട്’ എന്ന് പറഞ്ഞാണ് യാത്ര പറഞ്ഞ് നേരെ സ്റ്റേഷനിലേക്ക് പോയത്. എന്താണ് സംഭവിച്ചതെന്നറിയുന്നത് പിന്നീട് വാര്‍ത്തകളിലൂടെ. തൊട്ടുമുമ്പ് തന്നോട് സംസാരിച്ചയാള്‍ അഞ്ചുപേരെ കൊന്നിട്ടാണ് വന്നതെന്ന വിവരം ഉള്‍ക്കൊള്ളാന്‍ പോലും ഇനിയും സുഹൃത്തിനായിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!