അർജന്റീനയിൽ നടന്ന ലോക വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനു വേണ്ടി കളിച്ച നിക്കോളാസിന് കണ്ണൂരിൽ സ്വീകരണം

പേരാവൂർ : അർജന്റീനയിൽ വച്ച് നടന്ന അണ്ടർ 19 ലോക വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനുവേണ്ടി കളിച്ച പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയും, പേരാവൂർ ജിമ്മി ജോർജ് വോളിബോൾ അക്കാദമിയിലെ ട്രെയിനിയുമായ നിക്കോളാസ് ചാക്കോ തോമസിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.
സ്കൂൾ പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ കെ.വിയുടെ നേതൃത്വത്തിൽ ജക്സിൻ ടി ജോസ്, ജാൻസൺ ജോസഫ്,റെനി എം ജോസഫ്, സജീവ് മാനുവൽ, ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ട്രഷറർ തോമസ് ജോസഫ്,ജിമ്മി ജോർജ് അക്കാദമി പരിശീലകരായ സെബാസ്റ്റ്യൻ കെ. ജെ, ബിനു ജോർജ്, ഇൻറർനാഷണൽ വോളിബോൾ താരം മനു,പി.ടി.എ പ്രസിഡന്റ് സന്തോഷ് കോക്കാട്ട്, സിബി കുമ്പയ്ക്കൽ എന്നിവർ നേതൃത്വം നൽകി.മണത്തണ ആറ്റാംചേരി സ്വദേശി കുഴുപ്പള്ളിൽ ജോർജിന്റെയും ബീനയുടെയും ഏക മകനാണ് നിക്കോളാസ്.