കണ്ണൂർ ഡി.ടി.പി.സി പൂക്കള മത്സരം 24-ന്

കണ്ണൂർ: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന പൂക്കള മത്സരം 24-ന് നടക്കും. ടൗൺ സ്ക്വയറിൽ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായാണ് മത്സരം. കണ്ണൂർ നഗരത്തിലെ സർക്കാർ-അർധ സർക്കാർ, പൊതുമേഖല, സ്വകാര്യ സഥാപനങ്ങളിലാണ് പൂക്കളം ഒരുക്കേണ്ടത്. ഡി.ടി.പി.സി.യുടെ dtpckannur.com എന്ന വെബ്സൈറ്റ് വഴി പേര് രജിസ്റ്റർ ചെയ്യാം. ഫോൺ: 0497-2706336.