Kerala
കൊറിയർ വഴി മയക്കുമരുന്ന് കൈമാറ്റം തടയാൻ നടപടി

കൊറിയർ സർവിസ് വഴി മയക്കുമരുന്ന്, കഞ്ചാവ് കൈമാറ്റം നടക്കുന്നെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇത് തടയാൻ എക്സൈസ് വകുപ്പ് നടപടി തുടങ്ങി. അവ്യക്ത മേൽവിലാസത്തിലാണ് ഇത്തരം പൊതികൾ കൊറിയർ കേന്ദ്രങ്ങളിലെത്തുന്നത്.
അയച്ചയാളുടെയും കൈപ്പറ്റുന്നയാളുടെയും കൃത്യമായ മേൽവിലാസമുണ്ടാവില്ല.അയച്ചയാളും കൈപ്പറ്റേണ്ടയാളും തമ്മിൽ ആശയവിനിമയം നടത്തുന്നതിനാൽ നിശ്ചിത ദിവസങ്ങളിൽ പാർസൽ കൊറിയർ കേന്ദ്രത്തിലെത്തുമെന്ന വിവരം ലഭിക്കും. വിലാസത്തോടൊപ്പം തെറ്റായ ഫോൺ നമ്പറാണ് നൽകാറുള്ളത്.
കൈപ്പറ്റാത്ത കൊറിയറുകളുടെ കൂട്ടത്തിൽ ഏതാനും ദിവസങ്ങൾ സൂക്ഷിക്കുമെന്നതിനാൽ കൈപ്പറ്റേണ്ടയാൾ കൊറിയർ കേന്ദ്രത്തിൽ വിളിച്ച് അന്വേഷിക്കും. അപ്പോൾ കൊറിയർ എത്തിയതായി അറിയിച്ച് കവറിലെഴുതിയ മേൽവിലാസക്കാരനാണെന്ന് ഉറപ്പാക്കി കൈമാറുന്നതാണ് പതിവ് രീതി.
കളിപ്പാട്ടമടക്കമുള്ള വസ്തുക്കൾക്കുള്ളിൽ ഇത്തരത്തിൽ മയക്കുമരുന്ന് അയക്കുന്നതായാണ് സൂചന. വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ പരിശോധിക്കാനോ കണ്ടെത്താനോ കഴിയില്ല.സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ സമാനരീതിയിൽ മയക്കുമരുന്ന് കൈമാറ്റം നടക്കുന്നതായി പൊലീസ്, എക്സൈസ് വകുപ്പുകൾക്ക് വിവരം ലഭിച്ചതിനാൽ തടയാനുള്ള മാർഗങ്ങൾ ഇതിനകം സ്വീകരിച്ചിട്ടുണ്ട്.
കൈപ്പറ്റേണ്ടയാളുടെ അവ്യക്ത വിലാസത്തിലാണ് എത്തിയതെങ്കിൽ കൈമാറാതെ പൊലീസിനെയോ എക്സൈസിനെയോ അറിയിക്കണമെന്ന് കൊറിയർ സർവിസ് കേന്ദ്രങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.സംസ്ഥാനത്ത് പിടികൂടുന്ന എം.ഡി.എം.എ ഭൂരിഭാഗവും ബംഗളൂരു കേന്ദ്രീകരിച്ച് ഉൽപാദിപ്പിച്ച് ഇടനിലക്കാർ വഴിയെത്തുന്നതാണ്.
തെളിവ് സഹിതം പിടികൂടുമ്പോളാണ് നാർകോട്ടിക് ആക്ട് അനുസരിച്ചുള്ള കുറ്റകൃത്യം നിലനിൽക്കുക. കൊറിയർ കേന്ദ്രങ്ങളുടെ അറിവോടെ ഇവയുടെ കൈമാറ്റം നടക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
Kerala
കുപ്പിയുടെ കാര്യത്തില്‍ കടുപ്പിച്ച് കേന്ദ്രം,ഏപ്രില്‍ ഒന്ന് മുതൽ പുനരുപയോഗിക്കാവുന്ന കുപ്പികള്‍ നിര്‍ബന്ധം


വരുന്ന ഏപ്രില്‍ ഒന്നാം തീയതി മുതല്‍ 30 ശതമാനം റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിർബന്ധമാക്കിയ കേന്ദ്രസർക്കാറിന്റെ ഉത്തരവിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങി വൻകിട പാനീയ കമ്പനികള്‍.കൊക്കക്കോള, പെപ്സി, എന്നിവ ഉള്‍പ്പെടെയുള്ള പാനീയ നിർമ്മാതാക്കളാണ് സർക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. റീസൈക്കിള്‍ ചെയ്ത ബോട്ടിലുകളുടെ ലഭ്യത സംബന്ധിച്ചുള്ള ആശങ്കകളാണ് കോടതി കയറാൻ കമ്പനികളെ പ്രേരിപ്പിച്ചത്. ഉല്‍പ്പന്നങ്ങള്‍ക്ക് ഉയർന്ന ഡിമാൻഡ് നില്ക്കുന്ന വേനല്‍ക്കാലത്ത് ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നത് വില്പനയെ ബാധിക്കും എന്ന ആശങ്കയാണ് കമമ്പകള്‍ക്കുള്ളത്.
Kerala
ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു ; വെള്ളിയാഴ്ച മുതൽ വേനൽ മഴ


തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. കാസർകോട്, കണ്ണൂർ ജില്ലകളിൽ 38°സെലഷ്യസ് വരെയും മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, ജില്ലകളിൽ 37°സെലഷ്യസ് വരെയും താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 36°സെലഷ്യസ് വരെയാകാം. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് സാധാരണയെക്കാൾ 2 മുതൽ 3°സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാത, സൂര്യതാപ സാധ്യതകൾ കണക്കിലെടുത്ത് പൊതുജനം ജാഗ്രത പാലിക്കണം. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെ സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.
കൊടും ചൂടിൽ നിന്ന് ആശ്വാസമായി സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ വേനൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വരുന്ന വെള്ളി, ശനി, ഞായർ (ഫെബ്രുവരു 28, മാര്‍ച്ച് 1, 2) ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ യെല്ലോ പ്രഖ്യാപിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റു ദിവസങ്ങളിൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. അതേസമയം, അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Breaking News
തിരുവനന്തപുരം കൂട്ടക്കൊല; ഓര്മ തെളിഞ്ഞപ്പോള്‍ മാതാവ് ഷെമി ആദ്യം തിരക്കിയത് മകന് അഫ്സാനെ


തിരുവനന്തപുരം: കൂട്ടക്കൊലയില്‍ അഫാന്റെ ക്രൂര ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുന്ന മാതാവ് ഷെമി ഓര്മ തെളിഞ്ഞപ്പോള്‍ ആദ്യം തിരക്കിയത് മകന് അഫ്സാനെ. അഫ്സാനെ കാണണമെന്നും തന്റെ അടുക്കലേക്ക് കൊണ്ടുവരണമെന്നും ഷെമി പറഞ്ഞു. എന്നാല്‍ മകന് മരിച്ച വിവരം മാതാവിനെ അറിയിച്ചിട്ടില്ല.ഗുരുതര പരിക്കേറ്റ മാതാവ് ഷെമി വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ തലയില്‍ 13 തുന്നലുകളും രണ്ടു കണ്ണുകള്‍ക്കും താഴ്ഭാഗത്തായുള്ള എല്ലുകളും പൊട്ടിയിട്ടുണ്ട്. സംസാരിക്കാനും പ്രയാസമുണ്ടെങ്കിനും ഷമി അടുത്ത ബന്ധുവിനോട് സംസാരിച്ചിരുന്നു. കാര്യങ്ങളെക്കുറിച്ച് ഓര്‍ത്ത് കരഞ്ഞു. അതേ സമയം അഫാനെ പറ്റി ഒന്നും ചോദിച്ചില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
കൂട്ടക്കൊലയിലെ പ്രതി അഫാന്റെ മാതാവ് ഷെമിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. കട്ടിലില്‍ നിന്ന് വീണ് തല തറയില്‍ ഇടിച്ചെന്നാണ് ഷെമി മൊഴി നല്‍കിയത്. ഗുരുതരമായി പരിക്കേറ്റ ഷെമിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്കുന്ന വിശദീകരണംഅതേസമയം, ഞെട്ടല്‍ മാറതെ അഫാന്റെ സുഹൃത്തുകള്‍. സ്റ്റേഷനിലേക്ക് പോകുന്നതിനു തൊട്ടുമുമ്പ് സുഹൃത്തുക്കളിലൊരാള്‍ കണ്ടിരുന്നു. ഒരു കൂസലുമില്ലാതെ സൗഹൃദ സംഭാഷണം നടത്തിയിരുന്നു.”എനിക്ക് സ്റ്റേഷനിലേക്ക് ഒന്ന് പോകണം, ഒന്ന് ഒപ്പിടാനുണ്ട്’ എന്ന് പറഞ്ഞാണ് യാത്ര പറഞ്ഞ് നേരെ സ്റ്റേഷനിലേക്ക് പോയത്. എന്താണ് സംഭവിച്ചതെന്നറിയുന്നത് പിന്നീട് വാര്‍ത്തകളിലൂടെ. തൊട്ടുമുമ്പ് തന്നോട് സംസാരിച്ചയാള്‍ അഞ്ചുപേരെ കൊന്നിട്ടാണ് വന്നതെന്ന വിവരം ഉള്‍ക്കൊള്ളാന്‍ പോലും ഇനിയും സുഹൃത്തിനായിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്