വൈദ്യുതി പ്രതിസന്ധി അതിരൂക്ഷം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായതിനെ തുടര്‍ന്ന്, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കാന്‍ സാധ്യത. ഓണം കഴിഞ്ഞ് നല്ല മഴ കിട്ടിയില്ലെങ്കില്‍ നിയന്ത്രണം വേണ്ടി വന്നേക്കും.
പുറത്ത് നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് ഇപ്പോള്‍ കെ.എസ്.ഇ.ബി മുന്നോട്ട് പോകുന്നത്. ഇതിലൂടെ പ്രതിദിനം 10 കോടിയോളം രൂപയുടെ നഷ്ടം ഉണ്ടാകുന്നു.
മഴ കുറഞ്ഞതും പുറത്ത് നിന്നുള്ള മൂന്ന് കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാര്‍ റദ്ദായതുമാണ് സംസ്ഥാനത്തിന് തിരിച്ചടിയായത്. നഷ്ടം നികത്താന്‍ സര്‍ചാര്‍ജും പരിഗണനയിലുണ്ട്. തിങ്കളാഴ്ച കെഎസ്ഇബി ചെയര്‍മാന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന് അനുസരിച്ചാകും സര്‍ക്കാരിന്റെ തുടര്‍നടപടി.