താലൂക്ക് ലീഗല്‍ മെട്രോളജി ഓഫീസുകളിലും ജില്ലാ ഓഫീസിലും പ്രത്യേകം കണ്‍ട്രോള്‍ റൂം സജ്ജം

ഓണത്തോടനുബന്ധിച്ച് വിപണിയില്‍ അളവുതൂക്കം സംബന്ധിച്ചുള്ള കൃത്രിമം തടയുന്നതിനും പാക്കേജ്ഡ് ഉല്‍പന്നങ്ങളില്‍ ഉണ്ടാകുന്ന പരാതികളില്‍ നടപടി സ്വീകരിക്കുന്നതിനുമായി ആഗസ്റ്റ് 17 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് സ്പെഷ്യല്‍ ഡ്രൈവ് നടത്തുന്നു. പരാതികള്‍ സ്വീകരിച്ച് നടപടി സ്വീകരിക്കുന്നതിനായി പ്രത്യേകം കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്.
എല്ലാ താലൂക്ക് ലീഗല്‍ മെട്രോളജി ഓഫീസുകളിലും ജില്ലാ ഓഫീസിലും പ്രത്യേകം കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. പരാതിയുള്ളവര്‍ക്ക് കണ്ണൂര്‍ ലീഗല്‍ മെട്രോളജി ഓഫീസ് – 8281698127, 8281698122, തലശ്ശേരി – 8281698126, തളിപ്പറമ്പ – 0460 2200586, പയ്യന്നൂര്‍ 9400064092, ഇരിട്ടി – 9400064090 എന്നീ നമ്പറുകളില്‍ വിളിച്ച് അറിയിക്കാമെന്ന് ലീഗല്‍ മെട്രോളജി വകുപ്പ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.