ജെയ്ക് സി. തോമസ്‌ പത്രിക സമർപ്പിച്ചു; കെട്ടിവെക്കാനുള്ള തുക നൽകിയത് ഡി.വൈ.എഫ്.ഐ

Share our post

കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ്‌ സ്ഥാനാർഥി ജെയ്ക് സി തോമസ്‌ നാമനിർദേശപത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ 11.30 ഓടെ വരണാധികാരിയായ കോട്ടയം ആർ.ഡി.ഒ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.

സി.​പി.എം ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്ന് നേതാക്കളുടെ അകമ്പടിയോടെ കാൽനട ജാഥയായാണ് പത്രിക സമർപ്പിക്കാൻ സ്ഥാനാർഥി പുറപ്പെട്ടത്. കെട്ടിവെക്കാനുള്ള തുക ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നൽകി. എൽ.ഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മന്ത്രി വി.എൻ വാസവൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

ഇന്ന് വൈകിട്ട്‌ നാലിന്‌ മണർകാട്‌ നടക്കുന്ന എൽഡിഎഫ് പുതുപ്പള്ളി മണ്ഡലം തെരഞ്ഞെടുപ്പ്‌ കൺവൻഷൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.

ജോസ് കെ മാണി എം.പി, ബിനോയ് വിശ്വം എം.പി, പി സി ചാക്കോ, ഡോ. വർഗീസ് ജോർജ്, ഡോ. കെ.സി. ജോസഫ്, മാത്യു ടി തോമസ് എം.എൽ.എ, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, കെ.ബി. പ്രേംജിത്ത്, ബിനോയ് ജോസഫ്, കാസിം ഇരിക്കൂർ എന്നിവർ സംസാരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!