കഞ്ചാവ് മണം പടരുന്നു; തളിപ്പറമ്പില്‍ നാല് കഞ്ചാവ് ചെടികള്‍ പിടികൂടി

കണ്ണൂര്‍: തളിപറമ്പ് മേഖലയില്‍ കഞ്ചാവ് ചെടികള്‍ പിടികൂടുന്നത് വ്യാപകമാവുന്നു.തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രാജരാജേശ്വര ക്ഷേത്രം ഗസ്റ്റ് ഹൗസിന് പിറകില്‍ ആളൊഴിഞ്ഞ പഴയ ക്വാര്‍ട്ടേഴ്സിന് സമീപത്തുനിന്നും പോലീസ് നാല് കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു.
റോഡരികിലായി പൊതുസ്ഥലത്താണ് കഞ്ചാവ് ചെടികള്‍ ഞായറാഴ്ച്ച രാവിലെ 9.45 മണിയോടെ പോലീസ് കണ്ടെത്തിയത്.
കണ്ണൂര്‍ ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും കഴിഞ്ഞ കുറച്ചു മാസങ്ങളായി പോലീസും എക്സൈസും നിരവധി കഞ്ചാവ് ചെടികള്‍ കണ്ടെത്തിയിട്ടുണ്ട്.ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ക്കു പിന്നാമ്പുറത്തും വിജനപ്രദേശങ്ങളിലും കഞ്ചാവ് ചെടിവളര്‍ത്തുന്നത് വ്യാപകമായിട്ടുണ്ട്.