Connect with us

Kannur

ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം; പ്രതിസന്ധി പ്രധാനമന്ത്രിക്കു മുന്നിലെത്തുന്നു

Published

on

Share our post

ക​ണ്ണൂ​ർ: ചി​റ​കുയ​ർ​ത്തി പ​റ​ക്കാ​ൻ കൊ​തി​ക്കു​ന്ന ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ പ്ര​തി​സ​ന്ധി പ​രി​ഹാ​ര​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി​യേ​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യേ​യും സ​മീ​പി​ക്കാ​ൻ ജി​ല്ല​യി​ലെ എം.​പി​മാ​രും വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും.

വി​ദേ​ശ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ‘പോ​യന്റ് ഓ​ഫ് കാ​ൾ’ പ​ദ​വി ന​ൽ​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലി​നാ​യി ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ കെ. ​സു​ധാ​ക​ര​ൻ എം.​പി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​ക്കും ക​ത്ത് അ​യ​ച്ചു. ഇ​ക്കാ​ര്യം നേ​ര​ത്തെ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി​യു​മാ​യി പ​ല​ത​വ​ണ ച​ർ​ച്ച ന​ട​ത്തു​ക​യും ലോ​ക്സ​ഭ​യി​ൽ ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ ഉ​ദ്ദേ​ശി​ച്ച ഫ​ലം ല​ഭി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ​യാ​ണ് നേ​രി​ട്ട് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മു​ന്നി​ലേ​ക്ക് പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി സ​മീ​പി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ഇ​രു​വ​രെ​യും നേ​രി​ട്ട് ക​ണ്ട് വേ​ഗ​ത്തി​ൽ പ​രി​ഹാ​രം കാ​ണാ​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും കെ. ​സു​ധാ​ക​ര​ൻ എം.​പി ‘മാ​ധ്യ​മ’​ത്തോ​ട് പ്ര​തി​ക​രി​ച്ചു.

വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ആ​ഭ്യ​ന്ത​ര വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക് ക​ത്തെ​ഴു​തി​യെ​ങ്കി​ലും വി​മാ​ന ല​ഭ്യ​ത​യും മ​റ്റും കാ​ര​ണം പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു. ആ​ഭ്യ​ന്ത​ര വി​മാ​ന ക​മ്പ​നി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തും അ​ന്താ​രാ​ഷ്ട്ര വി​മാ​ന ക​മ്പ​നി​ക​ളു​ടെ സ​ർ​വി​സ് ഇ​ല്ലാ​ത്ത​തും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് ഗോ ​ഫ​സ്റ്റി​ന്റെ 240 സ​ർ​വി​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ​തും ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ വ​ള​ർ​ച്ച വ​ലി​യ​തോ​തി​ൽ ത​ട​സ്സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കൂ​ടാ​തെ പോ​യ​ന്റ് കാ​ൾ പ​ദ​വി ല​ഭി​ച്ചാ​ൽ സ​ർ​വി​സ് ന​ട​ത്താ​ൻ വി​ദേ​ശ വി​മാ​ന​ക​മ്പ​നി​ക​ൾ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ഖ​ത്ത​ർ -കു​വൈ​ത്ത് എ​യ​ർ​വേ​സ്, എ​മി​റേ​റ്റ്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്താ​രാ​ഷ്ട്ര എ​യ​ർ​ലൈ​നു​ക​ളാ​ണ് ക​ണ്ണൂ​രി​ൽ നി​ന്നു പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്. ആ​ഭ്യ​ന്ത​ര വി​മാ​ന ക​മ്പ​നി​ക​ളെ ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് പോ​യന്റ് ഓ​ഫ് കാ​ൾ പ​ദ​വി കേ​ന്ദ്രം ന​ൽ​കാ​ത്ത​തെ​ന്നാ​ണ് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ഇ​തി​നാ​യി പ്ര​ധാ​ന ഇ​ന്ത്യ​ൻ എ​യ​ർ​ലൈ​നു​ക​ൾ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ക​യും ചെ​യ്യു​ന്നു​ണ്ട്.

എ​ന്നാ​ൽ ഇ​ത് പ്ര​വ​ർ​ത്ത​നസ​ജ്ജ​മാ​കു​ന്ന​തു വ​രെ താ​ൽ​ക്കാ​ലി​മാ​ക​യെ​ങ്കി​ലും വി​ദേ​ശ വി​മാന​ക്കമ്പ​നി​ക​ൾ​ക്ക് ക​ണ്ണൂ​രി​ൽ നി​ന്നു സ​ർ​വി​സ് ന​ട​ത്താ​നു​ള്ള അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും ജി​ല്ല​യി​ലെ വി​വി​ധ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. വി​ഷ​യം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ​യും സ​മീ​പ​ത്ത് എ​ത്തി​യാ​ൽ വേ​ഗ​ത്തി​ൽ അ​നു​കൂ​ല​മാ​യ ന​ട​പ​ടി​യു​ണ്ടാ​കുമെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഉ​ത്ത​ര​മ​ല​ബാ​റി​ലെ യാ​ത്ര​ക്കാ​ർ.

‘കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ളി​ൽ 30 ശ​ത​മാ​നം ഉ​ത്ത​ര മ​ല​ബാ​ർ മേ​ഖ​ല​യി​ൽ നി​ന്നാ​ണ്. വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ യാ​ത്ര​ാക്ലേ​ശം ഉ​ൾ​ക്കൊ​ണ്ട് വി​ദേ​ശ വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ‘പോ​യന്റ് ഓ​ഫ് കാ​ൾ’ പ​ദ​വി അ​നു​വ​ദി​ക്കാ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണം.’-കെ. ​സു​ധാ​ക​ര​ൻ എം.​പി

‘അ​ടു​ത്ത​കാ​ല​ത്ത് ത​ന്നെ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം സൗ​ത്ത് ഇ​ന്ത്യ​യി​ലെ മി​ക​ച്ച വി​മാ​ന​ത്താ​വ​ള​മാ​യി മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. കേ​ര​ള​ത്തി​ൽ ത​ന്നെ ആ​ദ്യ​മാ​യി ച​ര​ക്ക് സ​ർ​വി​സ് ആ​ഗ​സ്റ്റ് 17ന് ​ഷാ​ർ​ജ​യി​ലേ​ക്ക് പു​റ​പ്പെ​ടും. ഭാ​വി​യി​ൽ കൂ​ടു​ത​ൽ ച​ര​ക്കു​ക​ൾ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക​ട​ക്കം ക​ണ്ണൂ​രി​ൽ നി​ന്നു ക​യ​റ്റു​മ​തി​യും അ​വി​ടെ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ഇ​റ​ക്കു​മ​തി​യും ചെ​യ്യാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.’- ടി.​കെ. ര​മേ​ശ്കു​മാ​ർ (പ്ര​സി​ഡ​ന്റ്, നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ്)

‘ഇ​ന്ത്യ​ൻ വി​മാ​ന​ക്കമ്പ​നി​ക​ൾ സു​സ​ജ്ജ​മാ​കു​ന്ന​തു വ​രെ​യെ​ങ്കി​ലും ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് താ​ൽ​ക്കാ​ലി​ക​മാ​യി ‘പോ​യന്റ് ഓ​ഫ് കാ​ൾ’ പ​ദ​വി ന​ൽ​ക​ണം. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കു ശേ​ഷ​മു​ള്ള തൊ​ട്ട​ടു​ത്ത ര​ണ്ടു​മാ​സം ക​ണ്ണൂ​രി​ൽ നി​ന്നു യാ​ത്ര ചെ​യ്ത​വ​രു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യി​രു​ന്നു.

ഇ​തു ക​ണ്ണൂ​രി​ൽ നി​ന്നു കൂ​ടു​ത​ൽ ആ​ളു​ക​ൾ യാ​ത്ര ചെ​യ്യാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നു​വെ​ന്നാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. ക​രി​പ്പൂ​രി​ൽ ഹ​ജ്ജ് യാ​ത്ര​ക്ക് ആ​ദ്യ​മാ​യി വി​ദേ​ശ വി​മാ​ന​ക്ക​മ്പ​നി​ക്ക് താ​ൽ​ക്കാ​ലി​ക അ​നു​മ​തി ന​ൽ​കി​യ​തു​പോ​ലെ ക​ണ്ണൂ​രി​ലും ന​ൽ​കി​യാ​ൽ ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടും.’- ടി.​പി. സു​ധീ​ഷ് (ജ​ന​റ​ൽ മാ​നേ​ജ​ർ ദേ​റ ട്രാ​വ​ൽ​സ്, ദു​ബൈ)

‘പ്ര​വാ​സി​ക​ൾ ഏ​റെ പ്ര​യാ​സ​ത്തി​ലൂ​ടെ​യാ​ണ് നി​ല​വി​ൽ ക​ട​ന്നു​പോ​കു​ന്ന​ത്. ഒ​രു മാ​സ​ത്തെ സാ​ല​റി പൂ​ർ​ണ​മാ​യും ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​വാ​സി​ക​ൾ വി​മാ​ന​ടി​ക്ക​റ്റെ​ടു​ക്കു​ന്ന​ത്. മു​ൻ​കൂ​ട്ടി പ​റ​യാ​തെ ഗോ ​ഫ​സ്റ്റ് സ​ർ​വി​സ് നി​ർ​ത്തി​യ​തോ​ടെ നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് പ​ണം ന​ഷ്ട​മാ​യി​രി​ക്കു​ക​യാ​ണ്. കൂ​ടാ​തെ കേ​ര​ള​ത്തി​ൽ വ്യോ​മ​യാ​ന കാ​ര്യ​ങ്ങ​ൾ​ക്കാ​യി സം​സ്ഥാ​ന ത​ല​ത്തി​ൽ വ​കു​പ്പ് സ്ഥാ​പി​ക്ക​ണം.’- ടി.​പി. അ​ബ്ബാ​സ് ഹാ​ജി (ഗ്ലോ​ബ​ൽ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ്)


Share our post

Kannur

എവിടെ കവ്വായിക്കായലിന്‍റെ രാംസർ സൈറ്റ് പദവി

Published

on

Share our post

പ​യ്യ​ന്നൂ​ർ: ഇ​ന്ന് ലോ​ക ത​ണ്ണീ​ർത്ത​ട ദി​നം. 1971ൽ ​ഇ​റാ​നി​ലെ രാം​സ​റി​ൽ ന​ട​ന്ന ലോ​ക പ​രി​സ്ഥി​തി സ​മ്മേ​ള​ന​മാ​ണ് ഫെ​ബ്രു​വ​രി ര​ണ്ട് ലോ​ക ത​ണ്ണീ​ർത്തട ദി​ന​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ​ത്തി​ന്റെ അ​ട​യാ​ള​മാ​യ ദേ​ശാ​ട​ന പ​ക്ഷി​ക​ൾ വി​രു​ന്നെ​ത്തു​ന്ന നീ​ർ​ത്ത​ട​ങ്ങ​ളെ രാം​സ​ർ സൈ​റ്റ് പ​ദ​വി ന​ൽ​കി സംര​ക്ഷി​ക്കാ​ൻ സ​മ്മേ​ള​നം നി​ർ​ദേ​ശി​ച്ചു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളു​ടെ ജ​ല ഭ​ക്ഷ്യ സു​ര​ക്ഷ​യെ സ്വാ​ധീ​നി​ക്കു​ന്ന ക​വ്വാ​യിക്കാ​യ​ലി​നെ രാം​സ​ർ സൈ​റ്റ് പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്താ​ൻ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ഒ​ന്ന​ര പ​തി​റ്റാ​ണ്ടു മു​മ്പാ​രം​ഭി​ച്ച പ​ദ്ധ​തി ഇ​പ്പോ​ഴും ചു​വ​പ്പു നാ​ട​യി​ൽ. മാ​ധ്യ​മം വാ​ർ​ത്ത​യെ തു​ട​ർ​ന്നാ​ണ് ന​ഗ​ര​സ​ഭ ഇ​ട​പെ​ട്ട് പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​ത്.വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തി​യ നീ​ക്ക​മാ​ണ് പ്രാ​രം​ഭ സ​ർ​വേ​യി​ലും സെ​മി​നാ​റി​ലു​മൊ​തു​ങ്ങി​യ​ത്. ഇ​പ്പോ​ൾ കാ​യ​ൽ കാ​ണാ​ൻ നി​ര​വ​ധി വി​നോ​ദ സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും കാ​യ​ൽ സു​ര​ക്ഷ ക​ട​ലാ​സി​ൽ മാ​ത്ര​മൊ​തു​ങ്ങു​ക​യാ​ണ്.

മ​ല​നി​ര​ക​ളു​ടെ കാ​റ്റേ​റ്റ്, പ​ച്ച​ത്തു​രു​ത്തു​ക​ൾ ക​ണ്ട് ഓ​ള​പ്പ​ര​പ്പി​ലൂ​ടൊ​രു യാ​ത്ര ന​ട​ത്താ​ൻ ഏ​റ്റ​വും പ​റ്റി​യ ജ​ല​സ​മൃ​ദ്ധി​യാ​ണ് ക​വ്വാ​യി ക്കാ​യ​ൽ. എ​ന്നാ​ൽ വൃ​ഷ്ടി​പ്ര​ദേ​ശ​ത്തെ ചെ​ങ്ക​ൽ, മ​ണ്ണ് ഖ​ന​ന​വും മ​റ്റും കാ​യ​ലി​നെ ന​ശി​പ്പി​ക്കു​ക​യാ​ണ്. ലോ​ക​സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ലി​ടം പി​ടി​ച്ച ക​വ്വാ​യിക്കാ​യ​ൽ ന​ൽ​കു​ന്ന കാ​ഴ്ച​യു​ടെ ഉ​ത്സ​വം അ​ന്താ​രാ​ഷ്ട്ര മാ​ഗ​സി​നു​ക​ൾ ഉ​ൾ​പ്പെ​ടെ അം​ഗീ​ക​രി​ച്ച​താ​ണ്. ലോ​ൺ​ലി പ്ലാ​ന​റ്റ് മാ​സി​ക​യു​ടെ അ​ഭി​പ്രാ​യ​പ്ര​കാ​രം കേ​ര​ള​ത്തി​ൽ കാ​ണേ​ണ്ട അ​ഞ്ചി​ട​ങ്ങ​ളി​ൽ ഒ​ന്നും ലോ​ക​ത്തി​ലെ 20 സ്ഥ​ല​ങ്ങ​ളി​ൽ ഒ​ന്നു​മാ​യി ക​വ്വാ​യിക്കാ​യ​ൽ ഇ​ടം ക​ണ്ടു. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ സി​ംഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സി​ന്റെ ട്രാ​വ​ൽ മാ​ഗ​സി​നി​ലും ക​വ്വാ​യി​യു​ടെ പേ​ര് അ​ട​യാ​ള​പ്പെ​ട്ടു.കാ​യ​ലും ക​ട​ലും മ​ല​ക​ളും തു​രു​ത്തു​ക​ളു​മൊ​ക്കെ ചേ​ർ​ന്ന ക​വ്വാ​യിക്കാ​യ​ൽ ഉ​ത്ത​ര കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​ല സം​ഭ​ര​ണി​യാ​ണ്. വ​ട​ക്ക് നീ​ലേ​ശ്വ​രം മു​ത​ൽ തെ​ക്ക് ചെ​മ്പ​ല്ലി​ക്കു​ണ്ട് വ​രെ നീ​ണ്ടു കി​ട​ക്കു​ന്ന കാ​യ​ലി​ന്റെ ജ​ല ജൈ​വി​ക സ​മ്പ​ന്ന​ത ഏ​റെ പ്ര​സി​ദ്ധ​മാ​ണ്. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ള്ള കു​ഞ്ഞി​മം​ഗ​ല​ത്തെ നീ​ർ​ത്ത​ട​ങ്ങ​ളും ചെ​മ്പ​ല്ലി​ക്കു​ണ്ട്, കു​ണി​യ​ൻ തു​ട​ങ്ങി​യ പ​ക്ഷി​സ​ങ്കേ​ത​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​ണ്. ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ കാ​യ​ലി​നെ അ​റി​യാ​നും ആ​സ്വ​ദി​ക്കാ​നു​മാ​യി നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് അ​ടു​ത്ത​കാ​ല​ത്താ​യി ഇ​വി​ടെ​യെ​ത്തു​ന്ന​ത്.

ഉ​ത്ത​ര മ​ല​ബാ​റി​ന്റെ ആ​ല​പ്പു​ഴ​യെ​ന്ന് വി​ശേ​ഷി​ക്ക​പ്പെ​ടു​ന്ന ക​വ്വാ​യിക്കായ​ലി​ലേ​ക്ക് പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും മൂ​ന്നു കി​ലോ​മീ​റ്റ​ർ മാ​ത്രം ദൂ​ര​മേ​യു​ള്ളൂ. അ​റ​ബി​ക്ക​ട​ലി​നു സ​മാ​ന്ത​ര​മാ​യി 21 കി​ലോ മീ​റ്റ​ർ നീ​ണ്ടു കി​ട​ക്കു​ന്ന ജ​ലാ​ശ​യ​മാ​ണ് ലോ​ക ത​ണ്ണീ​ർ​ത്ത​ട പ​ദ​വി​യാ​യ രാം​സ​ർ​ സൈ​റ്റ് പ​ട്ടി​ക​യി​ലി​ടം പി​ടി​ക്കാ​നു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ളി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങി​യ​ത്. കേ​ര​ള​ത്തി​ൽ മ​ലി​ന​പ്പെ​ടാ​ത്ത ജ​ല​സ​മൃ​ദ്ധി കൂ​ടി​യാ​ണ് വ​ട​ക്ക​ൻ കേ​ര​ള​ത്തി​ന്റെ ജ​ല​സ​മൃ​ദ്ധി​യാ​യ ഈ ​കാ​യ​ൽ പ്ര​കൃ​തി സൗ​ന്ദ​ര്യ​ത്തി​നു​മ​പ്പു​റം ജ​ല​വി​ഭ​വ​ങ്ങ​ളു​ടെ സ​മൃ​ദ്ധി​യും, ദേ​ശാ​ട​ന​ക്കി​ളി​ക​ളു​ടെ സ​ന്ദ​ർ​ശ​ന​വും കാ​യ​ലി​ന് അ​ന്താ​രാ​ഷ്ട്ര പ​ദ​വി ല​ഭി​ക്കു​ന്ന​തി​നു​ള്ള പ്ല​സ് പോ​യന്റു​ക​ളാ​ണ്.പ​യ്യ​ന്നൂ​രി​ന്റെ​യും ഉ​ത്ത​ര​കേ​ര​ള​ത്തി​ന്റെ​യും ച​രി​ത്ര​വും കാ​യ​ലി​ന്റെ ജൈ​വ​സ​മ്പ​ന്ന​ത​യും അ​റി​ഞ്ഞ് പ​ച്ചോ​ള​ങ്ങ​ളി​ൽ തെ​ന്നി​യൊ​ഴു​കാ​ൻ സ​ഞ്ചാ​രി​ക​ളെ മാ​ടി വി​ളി​ക്കു​ന്ന ക​വ്വാ​യി​ക്കാ​യ​ലി​നെ വി​നോ​ദ സ​ഞ്ചാ​ര പ​ദ്ധ​തി​യി​ൽ മാ​ത്രം ത​ള​ച്ചി​ടാ​തെ പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യം കൂ​ടി നി​ല​നി​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​വു​ക​യാ​ണ്.


Share our post
Continue Reading

Kannur

കണ്ണൂർ റെയിൽവേ നടപ്പാലം പുനർനിർമിക്കണമെന്ന് ജില്ല വികസന സമിതി യോഗം

Published

on

Share our post

ക​ണ്ണൂ​ർ: പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് മു​നീ​ശ്വ​ര​ൻ കോ​വി​ൽ ജ​ങ്ഷ​ൻ വ​രെ, ക​ണ്ണൂ​രി​ന്റെ കി​ഴ​ക്ക് ഭാ​ഗ​ത്തേ​യും പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തേ​യും ബ​ന്ധി​പ്പി​ക്കു​ന്ന റെ​യി​ൽ​വേ ന​ട​പ്പാ​ലം പു​ന​ർ​നി​ർ​മി​ച്ച് ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗം റെ​യി​ൽ​വേ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യാ​ണ് യോ​ഗ​ത്തി​ൽ ഇ​ത് സം​ബ​ന്ധി​ച്ച പ്ര​മേ​യ​മ​വ​ത​രി​പ്പി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി റെ​യി​ൽ​വേ പാ​ളം മു​റി​ച്ചു​ക​ട​ക്കാ​ൻ കാ​ൽ​ന​ട​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ന​ട​പ്പാ​ലം കാ​ല​പ്പ​ഴ​ക്കം മൂ​ലം അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​ത് യാ​ത്ര​ക്കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു. വി​ഷ​യം സ​തേ​ൺ റെ​യി​ൽ​വേ ഡി​വി​ഷ​ന​ൽ മാ​നേ​ജ​രു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് ജി​ല്ല ക​ല​ക്ട​ർ അ​റി​യി​ച്ചു.സി​വി​ൽ സ്‌​റ്റേ​ഷ​നി​ൽ ശൗ​ചാ​ല​യ സ​മു​ച്ച​യം സ്ഥാ​പി​ക്കു​ന്ന​തി​ന് ക​ണ്ണൂ​ർ എം.​എ​ൽ.​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന നി​ധി​യി​ൽ​നി​ന്ന് 30 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി അ​റി​യി​ച്ചു. പ​ദ്ധ​തി​ക്കാ​യി 4.50 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ന്ന​താ​യി കോ​ർ​പ​റേ​ഷ​നും അ​റി​യി​ച്ചു.

2019-20 സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഫ​ണ്ട് അ​നു​വ​ദി​ച്ച ന​ടാ​ൽ പാ​ല​ത്തി​ന്റെ നി​ർ​മാ​ണ സ്ഥ​ല​ത്ത് ക​ണ്ട​ൽ ചെ​ടി​ക​ൾ ഉ​ള്ള​തി​നാ​ൽ വ​നം വ​കു​പ്പി​ന്റെ അ​നു​മ​തി​ക്കാ​യി 83,689 രൂ​പ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മു​ഖേ​ന അ​ട​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ, മു​ൻ​കൂ​ർ കൈ​വ​ശാ​വ​കാ​ശം ന​ൽ​കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​ൻ വ​നം വ​കു​പ്പി​ന് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മാ​ഹി പാ​ല​ത്തി​ന് പ​ക​ര​മാ​യി പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് 10 ല​ക്ഷ​ത്തി​ന്റെ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ എ​സ്റ്റി​മേ​റ്റി​ന് ഭ​ര​ണാ​നു​മ​തി ജ​നു​വ​രി 14നും ​സാ​ങ്കേ​തി​കാ​നു​മ​തി 30നും ​ല​ഭി​ച്ച​താ​യും അ​ടു​ത്താ​യാ​ഴ്ച ഇ​തി​ന്റെ ടെ​ൻ​ഡ​ർ ന​ട​പ​ടി തു​ട​ങ്ങു​മെ​ന്നും പൊ​തു​മ​രാ​മ​ത്ത് (ദേ​ശീ​യ​പാ​ത) വ​കു​പ്പ് അ​റി​യി​ച്ചു. ദേ​ശീ​യ​പാ​ത​യു​ടെ കീ​ഴി​ലു​ള്ള പു​തി​യ​തെ​രു റോ​ഡി​ലെ കു​ഴി​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി ന​ട​ന്നു വ​രു​ന്ന​താ​യും ര​ണ്ടു​ദി​വ​സ​ത്തി​ന​കം തീ​ർ​ക്കു​മെ​ന്നും ക​രാ​റു​കാ​രാ​യ വി​ശ്വ​സ​മു​ദ്ര അ​റി​യി​ച്ചു.ആ​റ​ളം ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ഭൂ​മി അ​നു​വ​ദി​ച്ച് സ്ഥി​ര​താ​മ​സ​മ​ല്ലാ​ത്ത​വ​രു​ടെ ഭൂ​മി ഏ​റ്റെ​ടു​ത്ത് പു​തി​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​തി​നാ​യി 137 പേ​ർ​ക്ക് ഒ​രാ​ഴ്ച​ക്ക​കം ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി പ​ട്ട​യം ത​യാ​റാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ്രൊ​ജ​ക്ട് ഓ​ഫി​സ​ർ അ​റി​യി​ച്ചു.

വെള്ളം കയറുന്നതി​ന് പ​രി​ഹാ​രം കാ​ണുംപെ​ട്ടി​പ്പാ​ലം, പു​ന്നോ​ൽ, മാ​ക്കൂ​ട്ടം മേ​ഖ​ല​ക​ളി​ൽ ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സം മൂ​ലം വെ​ള്ളം ക​യ​റു​ന്ന പ്ര​ശ്‌​ന​ത്തി​ന്റെ പ​രി​ഹാ​ര​ത്തി​നാ​യി നാ​ഷ​ന​ൽ ഡി​സാ​സ്റ്റ​ർ മി​റ്റി​ഗേ​ഷ​ൻ ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ പ്രൊ​പോ​സ​ൽ കെ.​എ​സ്.​ഡി.​എം.​എ വ​ഴി​യും ഹോ​ട്ട് സ്‌​പോ​ട്ട് ഏ​രി​യ​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​വൃ​ത്തി എ​ഡി​ബി ഫ​ണ്ടി​ങ്ങി​ന് വേ​ണ്ടി​യും സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. എ.​ഡി.​ബി ഫ​ണ്ടി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ.​ഡി.​ബി മി​ഷ​ൻ എ​ക്കോ​ള​ജി​ക്ക​ൽ ടീം ​മേ​ധാ​വി ജ​നു​വ​രി ഏ​ഴി​ന് പെ​ട്ടി​പ്പാ​ലം, പു​ന്നോ​ൽ, മാ​ക്കൂ​ട്ടം എ​ന്നീ ഹോ​ട്ട് സ്‌​പോ​ട്ട് മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

എ.​ഡി.​ബി ഫ​ണ്ടി​ങ്ങി​നു​ള്ള ഒ​ന്നാം ഘ​ട്ട പ​ട്ടി​ക​യി​ൽ ത​ല​ശ്ശേ​രി ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. മാ​ർ​ച്ചോ​ടെ ഡി​സൈ​നാ​വും. ത​ലാ​യി ഫി​ഷ​റീ​സ് ഹാ​ർ​ബ​റി​ന്റെ തെ​ക്ക് വ​ശം മാ​ക്കൂ​ട്ടം പു​ന്നോ​ൽ ഭാ​ഗ​ത്താ​യി നി​ല​വി​ൽ നാ​ല് ഗ്രോ​യി​നു​ക​ൾ നി​ർ​മി​ച്ച​താ​യും, നി​ല​വി​ലു​ള്ള​വ​യു​ടെ നീ​ളം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും, പു​തി​യ നി​ർ​മാ​ണ​ത്തി​നു​മാ​യു​ള്ള പ്രൊ​പോ​സ​ലു​ക​ൾ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ സ​മ​ർ​പ്പി​ച്ച​താ​യും ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ് എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഫ​ണ്ട് ല​ഭ്യ​മാ​കു​ന്ന മു​റ​ക്ക് പ്ര​വൃ​ത്തി തു​ട​ങ്ങും. ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന​ക​ത്ത് പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ക്കു​ന്ന​താ​യി പ​രി​സ​ര​വാ​സി​ക​ളു​ടെ പ​രാ​തി​യു​ള്ള​താ​യി മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ എ​ൻ. ഷാ​ജി​ത്ത് അ​റി​യി​ച്ചു. സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന് ക​ല​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​ടെ വാ​ട്ട​ർ ടാ​ങ്ക്, കാ​ഷ്വാ​ലി​റ്റി ബ്ലോ​ക്ക്, ലി​ഫ്റ്റ് മു​ത​ലാ​യ​വ​യു​ടെ നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ല​ഭ്യ​മാ​കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​ള്ള ഷാ​ഫി പ​റ​മ്പി​ൽ എം.​പി​യു​ടെ പ്ര​തി​നി​ധി ആ​വ​ശ്യ​പ്പെ​ട്ടു.


Share our post
Continue Reading

Kannur

ആദിതാളം ട്രൈബൽ ജില്ലാ കലോത്സവം ശ്രദ്ധേയമായി

Published

on

Share our post

തദ്ദേശീയ മേഖലയിലെ കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിനും തനത് കലകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ആദിതാളം ട്രൈബൽ ജില്ലാ കലോത്സവം ശ്രദ്ധേയമായി. ശ്രീകണ്ഠാപുരം പൊടിക്കളം മേരിഗിരി ഹയർ സെക്കൻഡറി സ്‌കൂളിൽ അഡ്വ. സജീവ് ജോസഫ് എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്‌സൺ ഡോ. കെ.വി ഫിലോമിന ടീച്ചർ അധ്യക്ഷയായി.ജില്ലയിലെ 29 സി.ഡി.എസുകളിലെ ബാലസഭകളിൽ നിന്നായി മൂന്നൂറിലധികം കുട്ടികളാണ് മേളയിൽ പങ്കെടുത്തത്. നാടൻപാട്ട്, നാടോടി നൃത്തം, കോൽക്കളി, ലളിതഗാനം, കവിത പാരായണം, പ്രസംഗം, മിമിക്രി, മോണോ ആക്ട്, സിനിമാറ്റിക് ഡാൻസ്, ചിത്ര രചന പെൻസിൽ, ജലച്ചായം, കവിത രചന കഥ രചന, ക്ലേ മോഡലിങ്, കരകൗശല മത്സരം തുടങ്ങിയ മത്സരങ്ങളാണ് നഗരത്തിലെ അഞ്ച് വേദികളിലായി സംഘടിപ്പിച്ചത്.

കലാമത്സരങ്ങൾക്കൊപ്പം തനത് കലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കൊക്ക മാന്തിക്കളി, പുനംകുത്ത് പാട്ട്, മംഗലം കളി, സീതക്കളി, ഉപകരണ സംഗീതത്തിൽ തുടി, ചീനി എന്നിവയും അരങ്ങേറി.ശ്രീകണ്ഠപുരം നഗരസഭ വൈസ് ചെയർമാൻ കെ ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.പി ചന്ദ്രാംഗദൻ മാസ്റ്റർ, ജോസഫീന ടീച്ചർ, വി.പി നസീമ, ത്രേസ്യാമ്മ മാത്യു, കെ.സി ജോസഫ് കൊന്നക്കൽ, കൗൺസിലർമാരായ വിജിൽ മോഹൻ, കെ.വി ഗീത, ടി, ആർ നാരായണൻ, ബിജു പുതുശ്ശേരി, നഗരസഭ സെക്രട്ടറി ടി.വി നാരായണൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം വി ജയൻ, സി.ഡി.എസ് ചെയർപേഴ്‌സൺ എ ഓമന, മെമ്പർ സെക്രട്ടറി പി. പ്രേമരാജൻ, പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പൽ സ്‌കൂൾ ബ്രദർ. ഡോ. റെജി സ്‌കറിയ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!