തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി സ്കൂളിൽ സ്വാതന്ത്രദിനാഘോഷം

Share our post

തൊണ്ടിയിൽ: സെൻറ് ജോൺസ് യു.പി സ്കൂളിൽ സ്വാതന്ത്രദിനാഘോഷം നടന്നു. ബാൻഡ് സെറ്റിന്റെയും സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും അകമ്പടിയോടെ സ്കൂൾ മാനേജർ ഫാദർ ഡോക്ടർ തോമസ് കൊച്ചു കരോട്ട് പതാക ഉയർത്തി.

വാർഡ് മെമ്പർ രാജു ജോസഫ്, പി.ടി.എ പ്രസിഡണ്ട് വിനോദ് നടുവത്താനിയിൽ, സ്കൂൾ പ്രധാന അധ്യാപകൻ സോജൻ വർഗീസ്, കുമാരി ശ്രീവേദ എസ്, സിസ്റ്റർ ആലീസ് കുര്യൻ തുടങ്ങിയവർ സംസാരിച്ചു.

സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന പതാക നിർമ്മാണ ശില്പശാലയിൽ സ്വന്തമായി നിർമ്മിച്ച പതാകയുമേന്തിയാണ് കുട്ടികൾ സ്വാതന്ത്ര്യദിന ആഘോഷത്തിൽ പങ്കെടുത്തത്. കുട്ടികളുടെ ദേശഭക്തിഗാന മത്സരവും ഫ്ലാഷ് മോബും മധുര പലഹാര വിതരണവും നടന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!