കണ്ണൂർ നഗരം കൂടുതൽ തിളങ്ങും: താണ ജംഗ്ഷനുകളില്‍ നവീകരിച്ച തെരുവ് വിളക്കുകള്‍ തെളിഞ്ഞു

Share our post

കണ്ണൂർ : കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നഗരസൗന്ദര്യവല്‍ക്കരണത്തിന്‍റെ ഭാഗമായി താണ, പ്ലാസ എന്നിവിടങ്ങളില്‍ സ്ഥാപിച്ച 58 തെരുവു വിളക്കുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം മേയര്‍ അഡ്വ.ടി ഒ മോഹനന്‍ നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കെ. ഷബീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു.

താണയില്‍ സാധൂ കല്ല്യാണ മണ്ഡപം മുതല്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വരെ 20 തൂണുകളിലായി 75 വാട്ട്സ് വീതമുള്ള 40 മനോഹരമായ എൽ ഇ ഡി വിളക്കുകളാണ് സ്ഥാപിച്ചത്.8 മീറ്റര്‍ അകലത്തിലാണ് തൂണുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

റെയില്‍ വേസ്റ്റേഷന്‍ പരിസരത്തുനിന്ന് പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള രാത്രിയാത്ര സുഗമമാക്കുന്നതിനായി പ്ലാസ ജംഗ്ഷന്‍ മുതല്‍ പുതിയ ബസ് സ്റ്റാന്‍റ് ഐ. ഒ. സി വരെ 18 പോസ്റ്റുകളിലായി 200 വാട്സിന്‍റെ ഓരോ പുതിയ ലൈറ്റ് വീതമാണ് സ്ഥാപിച്ചിട്ടുള്ളത്. ലൈറ്റ് സ്ഥാപിക്കുന്നതിനും, പരിപാലിക്കുന്നതിനും, വൈദ്യുതി ചാർജ് അടക്കുന്നതും ഉൾപ്പെടെയുള്ള ചെലവുകൾ സ്പോണ്‍സര്‍ഷിപ്പ് വഴിയാണ് കണ്ടെത്തുന്നത്.

നഗരസൗന്ദര്യവല്‍ക്കരണത്തിന്‍റെ ഭാഗമായി നേരത്തെ രണ്ടു ഘട്ടങ്ങളിലായി ഗാന്ധി സര്‍ക്കിള്‍ മുതല്‍ ചേമ്പര്‍ ഹാള്‍ വരെയും, പയ്യാമ്പലത്തും ഇത്തരത്തില്‍ തെരുവു വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.നഗരം കൂടുതൽ പ്രകാശിതവും സൗന്ദര്യമുള്ളതും ആക്കുന്നതിന് വേണ്ടി പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ ഇത്തരത്തിൽ തെരുവിളകൾ സ്ഥാപിക്കുന്ന പ്രവൃത്തി ഇനിയും തുടരുമേയർ അഡ്വ. ടി. ഒ മോഹനൻ അറിയിച്ചു.

ചടങ്ങില്‍ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം. പി രാജേഷ്, അഡ്വ. പി. ഇന്ദിര, സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ മുസ്ലിഹ്‌ മഠത്തിൽ,കുക്കിരി രാജേഷ്, കെ. സുരേഷ് കുമാർ, കെ. പി അബ്ദുൽ റസാഖ്, ഇ. ടി സാവിത്രി തുടങ്ങിയവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!