യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. യൂണിറ്റ് പ്രസിഡൻ്റ് കെ.എം. ബഷീർ പതാകയുയർത്തി. തുടർന്ന് ചേംബർ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. ജനറൽ സെക്രട്ടറി ബേബി പാറക്കൽ, യൂണിറ്റ് വൈസ്. പ്രസിഡൻ്റുമാരായ വി.കെ. വിനേശൻ, മധു നന്ത്യത്ത്, ട്രഷറർ വി.കെ. രാധാകൃഷ്ണൻ, യൂത്ത് വിംങ്ങ് സെക്രട്ടറി ജോയ്.പി.ജോൺ, നാസർ ബറാക്ക, വിനോദ് റോണക്സ്, നവാസ് വലിയേടത്ത് തുടങ്ങിയവർ സംസാരിച്ചു. മധുര വിതരണവും നടത്തി.