സൗജന്യ മത്സരപരീക്ഷാ പരിശീലനം

കണ്ണൂര്‍: പി. എസ്. സി നടത്തുന്ന മത്സരപരീക്ഷക്ക് തയ്യാറടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി കണ്ണൂര്‍ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ആദ്യവാരത്തില്‍ 30 ദിവസത്തെ സൗജന്യ പരീക്ഷാ പരിശീലന പരിപാടി തുടങ്ങുന്നു.
താല്‍പര്യമുള്ളവര്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ താവക്കരയിലുള്ള യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ ഹാജരായി ആഗസ്റ്റ് 19നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497-2703130.