കൂള്‍ബാറില്‍ ഐസ്‌ക്രീം കഴിക്കാന്‍ എത്തിയ യുവതി ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി കഴിച്ച് അവശ നിലയില്‍

പേരാവൂര്‍: കൂള്‍ബാറില്‍ ഐസ്‌ക്രീം കഴിക്കാന്‍ എത്തിയ യുവതി ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി കഴിച്ച് അവശ നിലയില്‍.പേരാവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശു പത്രിയിലേക്കും കൊണ്ട് പോയി.
കാക്കയങ്ങാട് ആയിച്ചോത്തെ മാക്കാട്ട്പറമ്പില്‍ സന്തോഷിന്റെ ഭാര്യ ലസിത (36)ആണ് ഇന്ന് വൈകുന്നേരം മകനോടൊപ്പം പേരാവൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലെ കൂള്‍ബാറിലെത്തി ഐസ്‌ക്രീം വാങ്ങി കയ്യില്‍ കരുതിയ എലി വിഷം ഐസ്‌ക്രീമില്‍ കലര്‍ത്തി കഴിച്ചത്.
കൂള്‍ബാറില്‍ ഉള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കണ്ണൂരിലേക്ക് കൊണ്ടുപോയി.