പുതുപ്പള്ളിയില്‍ ലിജിന്‍ ലാല്‍ ബി.ജെ.പി സ്ഥാനാര്‍ഥി

Share our post

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ലിജിന്‍ ലാല്‍ ബി.ജെ.പി സ്ഥാനാര്‍ഥി. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷന്‍ കൂടിയായ ലിജിന്‍ ലാലിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി കേന്ദ്രനേതൃത്വമാണ് പ്രഖ്യാപിച്ചത്‌.

ഇടത് വലതുമുന്നണികൾക്കെതിരായിട്ടുള്ള രാഷ്ട്രീയ പോരാട്ടമായിട്ടാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പിനെ ബി.ജെ.പി കാണുന്നതെന്ന് ലിജിൻ ലാൽ പ്രതികരിച്ചു. രാഷ്ട്രീയപരമായിരിക്കും പ്രചാരണം. വ്യക്തികളെ കേന്ദ്രീകരിച്ചുള്ള പ്രചാരണം ബി.ജെ.പി മുന്നോട്ട് കൊണ്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മിത്ത് വിവാദം പുതുപ്പള്ളിയിലെ ജനങ്ങൾ ചർച്ച ചെയ്യും. ജെയ്ക്ക് കഴിഞ്ഞദിവസം പുതുപ്പള്ളിയിലെ പുണ്യാളന്റെ കാര്യം സംസാരിച്ചിരുന്നു. പുണ്യാളൻ മിത്തോണോ എന്ന് പറയാൻ എം.വി ഗോവിന്ദനും ഷംസീറും തയ്യാറാകണം- ലിജിൻ ലാൽ പറഞ്ഞു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ എൻ.ഡി.എ.സ്ഥാനാർഥിയായിരുന്നു ലിജിൻ. ആർ.എസ്.എസിലൂടെയാണ് സംഘടനാരംഗത്തെത്തുന്നത്.
യുവമോർച്ച കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ്, യുവമോർച്ച കോട്ടയം ജില്ലാപ്രസിഡന്റ്, യുവമോർച്ച സംസ്ഥാനസെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു.മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ സെപ്തംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. സെപ്തംബര്‍ എട്ടിനാണ് വോട്ടെണ്ണൽ.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!