മുഴപ്പിലങ്ങാട് ബീച്ചിൽ തിരക്ക് വർധിച്ചു: അമിതവേഗം നിയന്ത്രിക്കണമെന്ന് ആവശ്യം

Share our post

മു​ഴ​പ്പി​ല​ങ്ങാ​ട്: കാ​ല​വ​ർ​ഷം ക​ഴി​ഞ്ഞ​തോ​ടെ മു​ഴ​പ്പി​ല​ങ്ങാ​ട് ബീച്ചി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്ക് വ​ർ​ധി​ച്ചു. കു​ടും​ബ​ത്തോ​ടൊ​പ്പം എ​ത്തു​ന്ന​വ​രാ​ണ് കൂ​ടു​ത​ലും.

ബീ​ച്ചി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന​തിലെ നി​യ​ന്ത്ര​ണം നീ​ക്കി​യ​തോ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ബീ​ച്ചി​ലെ​ത്തിയത് ബീ​ച്ചി​ലേ​ക്കി​റ​ങ്ങു​ന്ന​തി​ന് നി​ല​വി​ലു​ള്ള മൂ​ന്ന് വ​ഴി​ക​ളി​ലും ടോ​ൾ പി​രി​വ് കാ​ര​ണം ഗ​താ​ഗ​ത​ക്കു​രു​ക്കേ​റു​ന്നു.

സ​ന്ദ​ർ​ശ​ക​ർ​ക്കിടയി​ലൂ​ടെ അ​മി​ത വേ​ഗ​ത​യി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​ത കാ​ര​ണം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളും മ​ര​ണ​വും ബീ
ച്ചിൽ മു​മ്പു​ണ്ടാ​യ​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ഞാ​യ​റാ​ഴ്ച​യും മ​റ്റു വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ക്ക്. ഇ​ത്ത​രം സ​മ​യ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ പ​ല​തും ക​ട​ലി​ൽ വെ​ള്ള​ത്തി​ലൂ​ടെ പോ​കു​ന്ന​തും പ​തി​വാ​ണ് .ഒ​ഴി​വു ദി​വ​സ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് മ​തി​യാ​യ സു​ര​ക്ഷ​യൊ​രു​ക്കു​ന്നി​ല്ല എ​ന്ന പ​രാ​തി​യു​മു​ണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!