റേഷൻ കൈപ്പറ്റാത്തവരുടെ ശ്രദ്ധയ്ക്ക്; വീടുകളിൽ ഉടൻ പരിശോധനയ്ക്കായി ആളെത്തും

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനാ റേഷൻ കാർഡ് ഉടമകളിൽ 11,590പേർ കഴിഞ്ഞ ആറ് മാസമായി റേഷൻ വിഹിതം കൈപ്പറ്റിയിട്ടില്ലെന്ന് മന്ത്രി ജി. ആർ അനിൽ. ഇതിൽ ഒരംഗം മാത്രമുള്ള 7,790 എ.എ.വൈ കാർഡുകൾ ഉണ്ടെന്നും അവരാരും തന്നെ കഴിഞ്ഞ നാല് മാസക്കാലമായി റേഷൻ വിഹിതം കൈപ്പറ്റുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ഇത്തരത്തിൽ റേഷൻ കൈപ്പറ്റാത്ത മുൻഗണനാ കാർഡ് ഉടമകളുടെ വീടുകളിൽ ബന്ധപ്പെട്ട താലൂക്ക് റേഷനിംഗ് ഇൻസ്‌പെക്ടർമാർ നേരിട്ടെത്തി പരിശോധിച്ച് നിജസ്ഥിതി മനസിലാക്കി റിപ്പോർട്ട് നൽകണമെന്നും മന്ത്രി സിവിൽ സപ്ലൈസ് കമ്മീഷണർക്ക് നിർദേശം നൽകി.

റേഷൻ കൈപ്പറ്റാതെ അനർഹമായാണോ മുൻഗണനാ കാർഡുകൾ കൈവശം വച്ചിരിക്കുന്നതെന്ന് കണ്ടെത്താൻ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!