കണ്ണൂരിൽ പോക്‌സോ കേസില്‍ റിമാന്‍ഡിലായ ദേവസ്വം ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

പിലാത്തറ: പതിമൂന്ന് വയസുകാരിയെ വിദ്യാര്‍ത്ഥിനിയെ ലൈംഗീക അതിക്രമത്തിന് ഇരയാക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ റിമാന്റിലായ ക്ഷേത്ര ജീവനക്കാരനെ ദേവസ്വം ബോര്‍ഡ് സസ്പെന്റ് ചെയ്തു.
ചെറുതാഴം രാഘവപുരം ക്ഷേത്രത്തിലെ വഴിപാട് അറ്റന്‍ഡര്‍ കരയടത്ത് വീട്ടില്‍ മധുസൂദനനെയാണ് (43) അന്വഷണ വിധേയമായി സസ്പെന്റ് ചെയ്തു കൊണ്ടു കൊണ്ട് എക്സിക്യൂട്ടീവ് ഓഫീസര്‍ എ.വാസുദേവന്‍ നമ്പൂതിരി ഉത്തരവിറക്കിയത്.വെള്ളിയാഴ്ച്ച വൈകുന്നേരം പരിയാരം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ മധുസൂദനന്‍ ഇപ്പോള്‍ റിമാന്റിലാണ്.
മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂനിയന്‍ (സി.ഐ.ടി.യു.) മാടായി ഏരിയ കമ്മിറ്റി ജോ.സെക്രട്ടറിയും സി.പി.എം. ചെറുതാഴം കല്ലമ്പള്ളി ബ്രാഞ്ച് മുന്‍ സെക്രട്ടറിയുമായ മധുസൂദനന്‍അസുഖം നടിച്ച് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ഒളിവില്‍ കഴിയവെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.