സംസ്ഥാന ത്രോബോൾ ടീമിൽ ഇടം നേടിയ മുഹമ്മദ് സഫ്വാനെ ആദരിച്ചു

പേരാവൂർ: ദേശീയ സബ് ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരളാ ടീമിൽ ഇടം നേടിയ മട്ടന്നൂർ പാ ലോട്ടുപള്ളി സ്വദേശി മുഹമ്മദ് സഫ്വാനെ പേരാവൂർ ശോഭിത വെസ്ലിംങ് സെൻറർ ആദരിച്ചു. യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ ജില്ലാ വൈസ്.പ്രസിഡൻറ് കെ.എം. ബഷീർ മെമൻ്റോ കൈമാറി. പേരാവൂർ പഞ്ചായത്തംഗം പി.എം. രഞ്ജുഷ, യു.എം.സി പേരാവൂർ യൂണിറ്റ് വൈസ്.പ്രസിഡൻ്റ് വി.കെ. വിനേശൻ, ശോഭിത വെഡ്ഡിങ്ങ് സെന്റർ പ്രതിനിധികളായ കെ. ബിജേഷ്, ടി. അസീസ്, എൽബിൻ ജോസ്, വി. അനിരുദ്ധൻ, എ.കെ. സമീർ, എം.എ. ഉസ്മാൻ, ജീവനക്കാർ എന്നിവർ സംബന്ധിച്ചു.
പുതുച്ചേരിയിലെ വില്ലന്നൂരിൽ നടക്കുന്ന 28-ാമത് ദേശീയ ത്രോബോൾ ചാമ്പ്യൻഷിപ്പിനുള്ള ടീമിലാണ് സഫ്വാൻ ഇടം നേടിയത്. മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ് ഈ 13-കാരൻ. പാലോട്ടുപള്ളി ദാറുൽ ഇഷ്കിലെ അബ്ദുൾ അസീസിന്റെയും ഷഫീദയുടെയും മകനാണ്.