വരാനിരിക്കുന്ന പുതിയ ഫോണുകളില്‍ മാത്രമല്ല; ഐഫോണ്‍ 14 മോഡലുകളിലും ടൈപ്പ് സി പോര്‍ട്ടുകള്‍

Share our post

യൂറോപ്യന്‍ യൂണിയന്റെ നിയന്ത്രണങ്ങളെ തുടര്‍ന്ന് വരാനിരിക്കുന്ന ഐഫോണ്‍ 15 മോഡലുകളില്‍ ആപ്പിള്‍ ടൈപ്പ് സി പോര്‍ട്ട് ആയിരിക്കും ഉള്‍പ്പെടുത്തുക എന്ന് ഐഫോണ്‍ 14 സ്മാര്‍ട്‌ഫോണുകള്‍ ഇറങ്ങിയത് മുതല്‍ കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഐഫോണ്‍ 15 മോഡലുകളില്‍ മാത്രമല്ല നിലവിലുള്ള ഐഫോണ്‍ 14 മോഡലുകളില്‍ ചിലത് ടൈപ്പ് സി ഉള്‍പ്പെടുത്തി റീ ലോഞ്ച് ചെയ്യുമെന്നാണ് പുതിയ വിവരം.

സെപ്റ്റംബറില്‍ ഐഫോണ്‍ 15 പരമ്പര അവതരിപ്പിക്കുമെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഇത്തവണ ഐഫോണിന്റെ ചരിത്രത്തിലെ വലിയൊരു മാറ്റവുമായാവും ഫോണ്‍ എത്തുക. അതാണ് ടൈപ്പ് സി പോര്‍ട്ടുകള്‍. എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ടൈപ്പ് സി പോര്‍ട്ട് നിര്‍ബന്ധിതമാക്കുന്ന യൂറോപ്പിലെ പുതിയ നിയമം അനുസരിക്കേണ്ടതുള്ളതിനാലാണ് ആഗോള തലത്തില്‍ േൈഫാണുകള്‍ ടൈപ്പ് സി പോര്‍ട്ടിലേക്ക് മാറാന്‍ ആപ്പിള്‍ നിര്‍ബന്ധിതരായത്.

ടി.വി.ഒ.എസ് 17 ബീറ്റാ കോഡില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എക്‌സ് യൂസറായ @aaronp613 ആണ് ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ട് ഉള്‍പ്പെടുന്ന ഐഫോണ്‍ മോഡലുകള്‍ സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടത്. അതില്‍ പക്ഷെ ഐഫോണ്‍ 15 മാത്രമായിരുന്നില്ല ആറ് മറ്റ് ഫോണുകളുടെ സൂചനകളും ഉണ്ടായിരുന്നു. നാലെണ്ണം ഐഫോണ്‍ 15 ന്റെ മറ്റ് പതിപ്പുകളാണെങ്കില്‍ ബാക്കിയുള്ള രണ്ടെണ്ണം നിലവിലുള്ള ഐഫോണ്‍ 14 പരമ്പരയില്‍ നിന്നുള്ളതാവാം എന്നാണ് അനുമാനം. അത് ഐഫോണ്‍ 14 നും ഐഫോണ്‍ 14 പ്ലസും ആവാം എന്ന് ബിജിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

അങ്ങനെയെങ്കില്‍ ഐഫോണ്‍ 15 മോഡലുകള്‍ പുറത്തിറക്കുന്നതിനൊപ്പം പതിവുപോലെ നിലവിലുള്ള ഐഫോണ്‍ 14 പ്രോ മോഡലുകള്‍ പിന്‍വലിച്ചേക്കും. പുതിയ പ്രോ മോഡലുകള്‍ക്ക് വിപണിയില്‍ ഇടം ലഭിക്കുന്നതിനാണിത്. അതിനാല്‍ ഐഫോണ്‍ 14, 14 പ്ലസ് മോഡലുകളായിരിക്കും വിപണിയിലുണ്ടാവുക.

2018 ല്‍ തന്നെ ഐപാഡില്‍ ആപ്പിള്‍ ടൈപ്പ് സി സ്ലോട്ട് അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഐഫോണ്‍ ലൈറ്റ്‌നിങ് കേബിളില്‍ തന്നെ തുടരുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!