നെഹ്റു ട്രോഫി വള്ളംകളി;പുന്നമടക്കായലിൽ കേരളാ പോലീസിനു വേണ്ടി തുഴയെറിയാൻ പേരാവൂർ സ്വദേശിയും

പേരാവൂർ : ഇന്ന് നടക്കുന്ന അറുപത്തിയൊൻപതാമത് നെഹ്റു ട്രോഫി ജലമാമാങ്കത്തിൽ കേരള പോലീസിനു വേണ്ടി തുഴയെറിയാൻ പേരാവൂർ സ്വദേശിയും.
മാനന്തവാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫീസർ പേരാവൂർ വെളളർവള്ളിയിലെ തുയ്യത്ത് പ്രജീഷാണ് ഇന്ന് പോലീസ് ടീമിൽ തുഴയെറിയുന്നത്.
2018 ലെ നെഹ്റു ട്രോഫി വള്ളംകളിയിൽ രണ്ടാം സ്ഥാനക്കാരായ കേരള പോലിസ് ടീമിലെ അംഗം കൂടിയാണ് പ്രജീഷ്.വെള്ളർ വള്ളിയി വായനശാലക്ക് സമീപത്തെ പരേതനായ പ്രഭാകരൻ്റെയും പുഷ്പയുടെയും മകനാണ്.