‘ശമ്പളം മുടങ്ങിയിട്ട് അഞ്ചുമാസം’ കണ്ണൂർ ഗവ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പട്ടിണി സമരത്തിലേക്ക്

കണ്ണൂർ : പരിയാരം ഗവ മെഡിക്കൽ കോളേജിൽ ഡോക്ടർമാർക്ക് ശമ്പളവിതരണം മുടങ്ങിയിട്ട് അഞ്ചുമാസം കഴിഞ്ഞിരിക്കുകയാണ്.പലതവണ ആരോഗ്യമന്ത്രിക്കും മറ്റു ഉന്നത ഉദ്യോഗസ്ഥർക്കും നിവേദനങ്ങൾ നൽകിയിട്ടും കുത്തിയിരിപ്പു സമരംപോലുള്ള ആരേയും ബുദ്ധിമുട്ടിക്കാതുള്ള സമരങ്ങൾ സംഘടിപ്പിച്ചിട്ടും ശമ്പളം ലഭിക്കാത്ത സാഹചര്യത്തിൽ 2023 ആഗസ്ത് 21 ന് തിങ്കളാഴ്ച സൂചനാസമരം എന്നനിലയിൽ രണ്ടുമണിക്കൂർ ഓ .പി ബഹിഷ്കരിക്കാൻ ഡോക്ടർമാരുടെ സംഘടനയായ ആംസ്റ്റ തീരുമാനിച്ചിരിക്കുകയാണ്.
ആഗസ്ത് 16 മുതൽ രോഗീപരിചരണവും അക്കാദമികപ്രവർ ത്തനങ്ങളുമൊഴികേയുള്ള എല്ലാ സേവനങ്ങളും ബഹിഷ്കരിക്കാനും തീരുമാനിച്ചിരിക്കുകയാണ്.ഓണമുണ്ണാൻ , വിൽക്കാനായി കയ്യിലൊന്നുമില്ലാത്ത അവസ്ഥയിലാണ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ. ഓണത്തിന് ശമ്പളം കിട്ടിയില്ലെങ്കിൽ ഓണനാളിൽ പട്ടിണിസമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആംസ്റ്റ.