അകാല മരണം തടയാൻ ദിവസവും എത്ര ചുവട് നടക്കണം? ഉത്തരമിതാ

Share our post

ആരോഗ്യകരമായ ജീവിതത്തിന് ഡയറ്റും വ്യായാമവും പാലിക്കാത്തവരും അതേക്കുറിച്
ചിന്തിക്കാത്തവരും ഇന്ന് ഉണ്ടാകില്ല. ഫിറ്റ്നെസ് ബാൻഡ് ധരിച്ച് ചുവടുകൾ കാൽകുലേറ്റ് ചെയ്ത് ദിവസും നടക്കുന്നവരും ഓടുന്നവരുമെല്ലാമുണ്ട്. പലരും കരുതിയിരിക്കുന്നത് ഒരു ദിവസം 10,000 ചുവടുകളെങ്കിലും നടക്കണമെന്നാണ്. ആരോഗ്യത്തോടെയിരിക്കാൻ ഇത്രയും ചുവടുകൾ വേണമെന്നില്ലെന്നാണ് പുതിയ ഒരു പഠനം പറയുന്നത്.

പോളണ്ടിലെ ലോഡ്സ് മെഡിക്കൽ യൂനിവേഴ്സിറ്റിയും ജോൺ ഹോപ്കിൻസ് യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനുമാണ് പ്രസ്തുത പഠനം നടത്തിയത്. 2,26,889 പേരെയാണ് ഗവേഷകർ വിശകലനത്തിന് വിധേയമാക്കിയത്.

ഹൃദയസംബന്ധിയായ കാരണങ്ങളാലുള്ള മരണ സാധ്യത കുറക്കാൻ ദിവസവും 2,337 ചുവടുകൾ ധാരളമാണെന്നാണ് ഈ പഠനം പറയുന്നത്. ഇതിൽ കൂടുതൽ നടന്നാൽ കൂടുതൽ നല്ലത് എന്നു മാത്രം. നിങ്ങൾ നടക്കുന്ന ഓരോ 1,000 ചുവടും എല്ലാ കാരണങ്ങളാലുമുള്ള മരണ സാധ്യത 15 ശതമാനം കുറയ്ക്കുന്നുവെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്

വിവിധ കാരണങ്ങളാലുള്ള മരണവും ഒപ്പം ഹൃദയ സംബന്ധമായ രോഗങ്ങളാലുള്ള മരണനിരക്കും തമ്മിലെ താരതമ്യത്തിൽ കേന്ദ്രീകരിച്ചായിരുന്നു ഗവേഷണം. ഏത് തരത്തിലുള്ളവയാണെങ്കിലും വ്യായാമം ചെയ്യുന്നത് ആരോഗ്യം സംരക്ഷിക്കാനുതകുമെന്നും ഹൃദയ സംബന്ധമായ കാരണങ്ങളാലുള്ള മരണ സാധ്യത കുറയ്ക്കുമെന്നും പഠനം തെളിയിച്ചു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!