പൂന്തോട്ടമല്ല; ഇത് മട്ടന്നൂര്‍ നഗരസഭയുടെ മിനി എം.സി.എഫ്

Share our post

മട്ടന്നൂര്‍ : മാലിന്യം ശേഖരിക്കുന്ന ഇടങ്ങളിലെത്തിയാല്‍ മുഖം തിരിക്കുന്നവരാണ് പലരും. പക്ഷെ മട്ടന്നൂര്‍ നഗരസഭയുടെ മിനി എം. സി. എഫുകള്‍ കണ്ടാല്‍ ആരുമൊന്ന് നോക്കിപ്പോകും. അലങ്കാരച്ചെടികള്‍ വളര്‍ത്തി ആകര്‍ഷകമാക്കിയിരിക്കുകയാണ് ഇവിടം. മിനി എം.സി. എഫുകളില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഒരുക്കിയാണ് മട്ടന്നൂര്‍ നഗരസഭ മാതൃകയാകുന്നത്.


22 ഇടങ്ങളിലാണ് ഗാര്‍ഡന്‍ സ്ഥാപിച്ചത്. അഞ്ച് ലക്ഷം രൂപയാണ് നഗരസഭ പദ്ധതിക്കായി വിനിയോഗിച്ചത്. നിത്യവും കാണുന്ന മിനി എം. സി. എഫുകളെ അഴുക്ക് ഇടമായി കാണാതെ ശുചിത്വ പരിപാലന കേന്ദ്രമാണെന്ന ബോധ്യം ജനങ്ങളില്‍ ഉണ്ടാക്കാനും സൗന്ദര്യവല്‍ക്കരണത്തിനുമാണ് ഇത്തരത്തില്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചത്. അതത് വാര്‍ഡ് കൗണ്‍സിലര്‍മാരാണ് പരിപാലനത്തിന് മേല്‍നോട്ടം വഹിക്കുക.

തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, മിനി എം. സി. എഫിന് അടുത്ത് സ്ഥിതി ചെയ്യുന്ന കടകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ഉള്ളവര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിപാലിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ചെടികള്‍ പരിപാലിക്കുന്നതിനൊപ്പം മിനി എം. സി. എഫിന്റെ പരിസരങ്ങള്‍ കൂടി വൃത്തിയായി സൂക്ഷിക്കും. ഇതോടെ കാഴചക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഇടമായി മിനി എം.സി .എഫുകള്‍ മാറും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!