തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; വോട്ടെണ്ണൽ രാവിലെ പത്തിന്

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ 17 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ 10ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന വോട്ടെണ്ണലിന്റെ ഫലങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ www.lsgelection.kerala.gov.in സൈറ്റിലെ TRENDല്‍ തത്സമയം ലഭ്യമാകും. 13,974 പുരുഷന്മാരും 16,501 സ്ത്രീകളും ഉള്‍പ്പെടെ ആകെ 30,475 വോട്ടര്‍മാരാണ് വോട്ട് ചെയ്തത്. പതിനഞ്ച് പഞ്ചായത്ത് വാര്‍ഡിലേക്കും രണ്ട് ബ്ലോക്ക് ഡിവിഷനിലേക്കുമാണ് കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് നടന്നത്.

ഉപതെരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകള്‍, നിലവിലെ കക്ഷി ക്രമത്തില്‍: തെന്മല പഞ്ചായത്തിലെ -ഒറ്റക്കല്‍ വാര്‍ഡ് (യു.ഡി.എഫ്), ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ പുഞ്ചിരിച്ചിറ (എല്‍.ഡി.എഫ്), ആലപ്പുഴ -തലവടി പഞ്ചായത്തിലെ -കോടമ്പനാടി (യു.ഡി.എഫ്), കോട്ടയം -വൈക്കം ബ്ലോക്ക്പഞ്ചായത്തിലെ മറവന്‍തുരുത്ത് (എല്‍ഡിഎഫ്), എറണാകുളം -ഏഴിക്കര പഞ്ചായത്തിലെ -വടക്കുംപുറം (എല്‍.ഡി.എഫ് ), വടക്കേക്കര പഞ്ചായത്തിലെ മുറവന്‍ തുരുത്ത് (യു.ഡി.എഫ്), മൂക്കന്നൂര്‍ പഞ്ചായത്തിലെ കോക്കുന്ന് (സ്വതന്ത്രന്‍), പള്ളിപ്പുറത്തെ പഞ്ചായത്ത് വാര്‍ഡ് (എല്‍.ഡി.എഫ്), തൃശൂര്‍ -മാടക്കത്തറ പഞ്ചായത്തിലെ താണിക്കുടം (എല്‍.ഡി.എഫ്), പാലക്കാട് -പൂക്കോട്ട്കാവ് പഞ്ചായത്തിലെ താനിക്കുന്ന് (യു.ഡി.എഫ്), മലപ്പുറം -പെരിന്തല്‍മണ്ണ ബ്ലോക്ക്പഞ്ചായത്തിലെ ചെമ്മാണിയോട് (യു.ഡി.എഫ്), ചുങ്കത്തറ പഞ്ചായത്തിലെ കളക്കുന്ന് (യു.ഡി.എഫ്), തുവ്വൂര്‍ പഞ്ചായത്തിലെ അക്കരപ്പുറം (യു.ഡി.എഫ്), പുഴക്കാട്ടിരി പഞ്ചായത്തിലെ കട്ടിലശേരി (യു.ഡി.എഫ്), കോഴിക്കോട് -വേളം പഞ്ചായത്തിലെ പാലോടിക്കുന്ന് (യു.ഡി.എഫ്), കണ്ണൂര്‍ -മുണ്ടേരി പഞ്ചായത്തിലെ താറ്റിയോട് (എല്‍.ഡി.എഫ്), ധര്‍മടം പഞ്ചായത്തിലെ പരീക്കടവ് (എല്‍.ഡി.എഫ്).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!