പേരാവൂരിൽ ഐ.ആർ.പി.സിയുടെ ഹോം കെയർ പ്രവർത്തനം തുടങ്ങി

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ പരിധിയിൽ ഐ.ആർ.പി.സിയുടെ ഹോം കെയർ പദ്ധതി തുടങ്ങി.സി.പി.എം.പേരാവൂർ ഏരിയാ സെക്രട്ടറി അഡ്വ.എം.രാജൻ ഉദ്ഘാടനം ചെയ്തു.
ലോക്കൽ സെക്രട്ടറി കെ.എ.രജീഷ് അധ്യക്ഷത വഹിച്ചു.പി.ടി.ജോണി , എ.ടി.നിഖിലേഷ്,കെ.പി.പ്രസാദ് ,കെ. വിഷ്ണു ,സ്മിത രാജൻ, ഷീബ സുരേഷ്, രേഷ്മ വിജേഷ്, വിജിഷ സജിത്ത്,പി.ആർ.രേഷ്മ എന്നിവർ രോഗികളെ സന്ദർശിച്ചു. കിടപ്പ് രോഗികളെ വീട്ടിൽ ചെന്ന് പരിചരിക്കുകയും സാന്ത്വനമേകുകയും ചെയ്യുക എന്ന ലക്ഷൃത്തോടെയാണ്ഹോം കെയർ പ്രവർത്തനം.