സഹസംവിധായകന്‍ ബോബി മോഹന്‍ അന്തരിച്ചു

Share our post

വടകര: ചലച്ചിത്ര സഹസംവിധായകനും സിനിമാ പ്രവര്‍ത്തകനുമായ വടകര നാരായണ നഗറിന് സമീപം ‘മോഹനം” വീട്ടില്‍ ബോബി മോഹന്‍ (45) അന്തരിച്ചു. ദീര്‍ഘകാലങ്ങളായിമായി സിനിമാസംബന്ധമായ വിവിധ മേഖലകളില്‍ ജോലി ചെയ്തുവരികയായിരുന്നു.

വയലാര്‍ മാധവന്‍കുട്ടി സംവിധാനം ചെയ്ത ജ്വാലയായ് എന്ന സീരീയലിന്റെ സഹസംവിധായകനായാണ് ബോബി മോഹന്‍ ഈ രംഗത്ത് എത്തുന്നത്.

പിന്നീട് ചെറുതും വലുതുമായ ഒട്ടേറെ ചലച്ചിത്ര സംവിധായകരുടെ കൂടെ മലയാളത്തിലും തമിഴിലുമായി ഒട്ടേറെ സിനിമകളില്‍ പ്രവര്‍ത്തിച്ചു. കൂടാതെ ഒട്ടേറെ ഹ്രസ്വചിത്രങ്ങളും പരസ്യചിത്രങ്ങളും ആല്‍ബങ്ങളും ഒരുക്കിയിട്ടുണ്ട്.അച്ഛന്‍: പരേതനായ മോഹന്‍ദാസ്, അമ്മ: പ്രഭ, ഭാര്യ: നയന, മകള്‍: ഒലിവിയ, സഹോദരി: ശ്രുതി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!