പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിൽ നാഗസാക്കി ദിനാചരണം

പേരാവൂർ: ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിൽ നാഗസാക്കി ദിനമാചരിച്ചു. പ്രിൻസിപ്പാൾ റിജി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ മേരി ജോണി, സ്‌കൂൾ മാനേജ്‌മെന്റ് സെക്രട്ടറി കെ.കെ. രാമചന്ദ്രൻ, മാനേജർ ശശീന്ദ്രൻ താഴെപ്പുരയിൽ, അധ്യാപകരായ ഷൈനി ബിനോയ്, എം.വി. കവിജ, എൻ.എൻ. ഷൈമ, സി.പി. ഷർമിള സലോമി ജോച്ചൻ തുടങ്ങിയവർ സംസാരിച്ചു. യുദ്ധവിരുദ്ധ റാലി, ക്വിസ് മത്സരം, സഡാക്കോ പക്ഷി നിർമ്മാണം, പോസ്റ്റർ രചന, യുദ്ധത്തിനെതിരെ കയ്യൊപ്പ് ശേഖരണം എന്നിവയും നടന്നു.