ദേശീയ പതാക: ഫ്ലാഗ് കോഡ് കർശനമായി പാലിക്കണം

Share our post

തിരുവനന്തപുരം : ദേശീയ പതാക ഉപയോഗിക്കുമ്പോൾ ഫ്ലാ​ഗ് കോഡ് കർശനമായി പാലിക്കണമെന്ന്‌ പൊതുഭരണ വകുപ്പ് നിർദേശം. കോട്ടൺ, പോളിസ്റ്റർ, നൂൽ, സിൽക്ക്, ഖാദി എന്നിവ ഉപയോഗിച്ച് നിർമിച്ച പതാക ഉപയോഗിക്കണം. ദീർഘ ചതുരാകൃതിയിലും നീളവും ഉയരവും 3:2 അനുപാതത്തിലുമായിരിക്കണം. ആദരവും ബഹുമതിയും ലഭിക്കത്തക്കവിധമാകണം സ്ഥാപിക്കേണ്ടത്. കേടുപാടുള്ളതോ അഴുക്കുള്ളതോ ആയ പതാക ഉപയോഗിക്കരുത്. മറ്റു പതാകകൾക്കൊപ്പം ദേശീയ പതാക ഉയർത്തരുത്. ദേശീയ പതാകയേക്കാൾ ഉയരത്തിൽ മറ്റു പതാകകൾ സ്ഥാപിക്കുകയും ചെയ്യരുത്‌.

വ്യക്തികൾ, സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർക്ക്‌ ദേശീയ പതാക എല്ലാ ദിവസവും ഉയർത്താം. വിശേഷ അവസരങ്ങൾ, ആഘോഷങ്ങൾ എന്നിവയിലും ഉപയോഗിക്കാം. ദേശീയ പതാകയുടെ അന്തസ്സും ബഹുമാനവും നിലനിർത്തിയാകണം ഇത്. പൊതു ഇടങ്ങളിലും വ്യക്തികളുടെ വീടുകളിലും ദേശീയ പതാക പകലും രാത്രിയും പ്രദർശിപ്പിക്കാൻ 2002ൽ അനുവ​ദിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!